Cockroaches in house: പാറ്റ ശല്യത്താൽ വലയുകയാണോ? ഇവ പരീക്ഷിച്ച് നോക്കൂ, പാറ്റയെ തുരത്താം...

കെമിക്കലുകള്‍ വാങ്ങി മടുത്തോ? വീട്ടിലുപയോഗിക്കുന്ന ചില  സാധനങ്ങൾ കൊണ്ട് പാറ്റയെ തുരത്താം.

അടുക്കളയിലെ പാറ്റ ശല്യം എല്ലാവരുടെയും പേടി സ്വപ്‌നമാണ്. പല തരം കെമിക്കലുകള്‍ വാങ്ങി മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഈ ചില സാധനങ്ങള്‍ പരീക്ഷിച്ച് നോക്കൂ. പാറ്റങ്ങളെ തുരത്താനുപയോഗിക്കുന്ന ചില സാധനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 

1 /6

പൈന്‍, ലാവണ്ടര്‍, റോസ്‌മേരി, കറുവപ്പട്ട എന്നിവയുടെ ഗന്ധവും പാറ്റകള്‍ക്ക് അസഹ്യമാണ്. ഇവയുടെ ഓയിലുകള്‍ വാങ്ങിച്ച് നേര്‍പ്പിച്ച് സ്‌പ്രേ ആക്കി പാറ്റ ശല്യമുള്ള ഇടങ്ങളില്‍ ഉപയോഗിക്കാം.

2 /6

എല്ലാത്തരം പ്രാണികളെയും അകറ്റുവാന്‍ തുളസി ഫലപ്രദമാണ്. ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.

3 /6

വെളുത്തുള്ളിയുടെ എസന്‍ഷ്യല്‍ ഓയിലില്‍ കാണപ്പെടുന്ന എ.സാറ്റിവം സംയുക്തം പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കാന്‍ സഹായിക്കുന്നു.

4 /6

തൈം എസന്‍ഷ്യല്‍ ഓയില്‍ പാറ്റകള്‍ക്കെതിരെയുള്ള സ്‌പ്രേയായി ഉപയോഗിക്കാം. തൈമില്‍ കാര്‍വാക്രോള്‍ എന്ന രാസവസ്തു ഉണ്ട്.

5 /6

വീട്ടിലെ വിള്ളലുകള്‍, ദ്വാരങ്ങള്‍, അടുക്കള സിങ്ക് തുടങ്ങിയ ഭാഗങ്ങളില്‍ ഓറഞ്ച്, നാരങ്ങ എന്നീ സിട്രസ് പഴങ്ങളുടെ തൊലി സൂക്ഷിക്കുന്നത് പാറ്റകളെ ഓട്ടിക്കാൻ സഹായിക്കും.

6 /6

പാറ്റകള്‍ക്ക് പുതിനയിലയുടെ രൂക്ഷ ഗന്ധം ഇഷ്ടമില്ല. ഫ്രഷ് പുതിനയിലകള്‍ ഒരു തുണി സഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുന്നത് പാറ്റ ശല്യം കുറയ്ക്കും.

You May Like

Sponsored by Taboola