Breakfast Tips: ഇനി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് മതി! രാവിലെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ!

ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു.

 

അതിനാൽ പ്രഭാത ഭക്ഷണം ഒരിക്കലും മിസ്സാക്കരുത്. കൂടാതെ ഇത് ആരോ​ഗ്യപ്രദവുമായിരിക്കണം. ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

 

1 /6

ചീസ് - ചീസ്, പനീർ തുടങ്ങിയവയും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താതിരിക്കുക. ഇവ കൊളസ്ട്രോള്‍ കൂടാന്‍ കാരണമായേക്കാം.   

2 /6

പ്രോസസ്ഡ് ഭക്ഷണങ്ങൾ - സംസ്കരിച്ച ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല.   

3 /6

ഫ്രൂട്ട് ജ്യൂസ് -  ഫ്രൂട്ട് ജ്യൂസുകള്‍ രാവിലെ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.   

4 /6

സിറിയലുകള്‍ - കോണ്‍ഫ്‌ളേക്‌സ് ഉള്‍പ്പെടെയുള്ള ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഇതില്‍ അടങ്ങിയിട്ടുള്ള മധുരവും റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകളും ശരീരത്തെ ദോഷകരമായി ബാധിക്കും. മധുരപലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.   

5 /6

വൈറ്റ് ബ്രഡ് - റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola