Shilpa Shetty: 'ഇന്ത്യൻ പോലീസ് ഫോഴ്‌സ്' വെബ് സീരീസില്‍ ആക്ഷന്‍ താരമായി ശിൽപ ഷെട്ടി

'ഇന്ത്യൻ പോലീസ് ഫോഴ്‌സ്'  വെബ് സീരീസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടി ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഈ സീരീസിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

Shilpa Shetty: 'ഇന്ത്യൻ പോലീസ് ഫോഴ്‌സ്'  വെബ് സീരീസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ ഷെട്ടി ഈ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഈ സീരീസിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

1 /5

സീരീസിന്‍റെ ട്രെയിലറില്‍ ശിൽപ ഷെട്ടിയുടെ കിടിലൻ ആക്ഷൻ അവതാരമാണ് കാണുവാന്‍ കഴിയുന്നത്‌. ട്രെയിലറിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ശിൽപ ഷെട്ടി എത്തുന്നത്.  ഒരു ഗുണ്ടാസംഘത്തെ താരം പിന്തുടരുന്നത് ട്രെയിലറില്‍ കാണാം. 

2 /5

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളാണ്‌ ശില്പ ഷെട്ടി. ശിൽപ ഷെട്ടി സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട്. അവരുടെ ദിനചര്യയില്‍ യോഗയും ഉള്‍പ്പെടുന്നു.  

3 /5

ഈ സീരീസിനായി ശിൽപ ഷെട്ടി ആഴ്ചകളോളം കഠിനമായ പരിശീലനം നേടിയിരുന്നു. 48ാം വയസ്സിലും ശിൽപ ഷെട്ടിയുടെ ഫിറ്റ്‌നസ് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. 

4 /5

ആരോഗ്യകരമായ ഭക്ഷണക്രമമാണ് ശിൽപ ഷെട്ടി സ്വീകരിക്കുന്നത്. ദിവസേന 8 ഗ്ലാസ് വെള്ളം,, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണം, പഞ്ചസാര എന്നിവ പൂര്‍ണ്ണമായും താരം ഒഴിവാക്കിയിട്ടുണ്ട്.   

5 /5

യോഗ തന്‍റെ ഫിറ്റ്‌നസിന്‍റെ ഒരു പ്രധാന ഘടകമായി ശിൽപ ഷെട്ടി കണക്കാക്കുന്നു. അവൾ ദിവസവും യോഗ ചെയ്യുന്നു.  ഫിറ്റ്നസിന് പോസിറ്റീവ് ചിന്തയും പ്രധാനമാണെന്ന് ശിൽപ ഷെട്ടി പറയുന്നു.  എപ്പോഴും സന്തോഷവതിയായിരിക്കാനും ദിവസവും  7-8 മണിക്കൂർ ഉറങ്ങാനും താരം ശ്രദ്ധിക്കുന്നു. 

You May Like

Sponsored by Taboola