മാമ്പഴം കഴിച്ചാൽ ശരീരഭാരം കൂടുമോ? സത്യം എന്താണ്

വേനൽക്കാലം എത്തിയതോടെ മാമ്പഴക്കാലവും തുടങ്ങിയിരിക്കുകയാണ്. ചൂടുക്കാലത്ത് മാമ്പഴം കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. മാങ്ങാ അച്ചാർ, മാങ്ങാ ചമ്മന്തി തുടങ്ങി വിവിധ ഭക്ഷണവിഭവങ്ങളും കഴിക്കാറുണ്ട്. എന്നാൽ എല്ലാവർക്കും മാമ്പഴം കഴിക്കാമോ? എന്ന ചോദ്യം ബാക്കിയാണ്. 

1 /3

പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള നിരവധി രോഗങ്ങളുള്ളവർ മാമ്പഴം അമിതമായി കഴിക്കാൻ പാടില്ല. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരും അമിതമായി മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസവും 1 മുതൽ 2 കഷ്ണം മാമ്പഴം കഴിക്കാം. മാമ്പഴം ധാരാളം കഴിച്ചാൽ തടി കുറയില്ല. 

2 /3

മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. മാമ്പഴത്തിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം കൂടാൻ സാധ്യതയേറെയാണ്.   

3 /3

അതുപോലെ തന്നെ ഭക്ഷണ ശേഷം മാമ്പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.   

You May Like

Sponsored by Taboola