പാം ഓയിൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാമെന്ന് അറിയാം.
പാം ഓയിൽ ഉപയോഗിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
പനയിൽ നിന്നാണ് പാം ഓയിൽ നിർമിക്കുന്നത്. പനയിലുണ്ടാകുന്ന കായ്കളിൽ നിന്നാണ് എണ്ണ വേർതിരിച്ചെടുക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ മുതൽ വിവിധ സൌന്ദര്യവർദ്ധക വസ്തുക്കളിൽ വരെ പാം ഓയിൽ ഉപയോഗിക്കുന്നു.
പാം ഓയിലിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കുന്നു. ഇത് ഹൃദ്രോഗങ്ങൾക്കും പക്ഷാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
പാം ഓയിൽ ആവർത്തിച്ച് ചൂടാക്കി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് കരൾ രോഗങ്ങൾക്ക് കാരണമാകുന്നു.