ആദ്യം തന്നെ നെല്ലിക്ക ഉണക്കി പൊടിക്കണം. എന്നിട്ട് ഇരുമ്പ് ചട്ടിയിലിട്ട് കരിച്ച് വെള്ളിച്ചെണ്ണയും ചേർത്ത് 20 മിനിറ്റ് ചെറിയ തീയിൽ ചൂടാക്കുക. ശേഷം തണുപ്പിച്ച് സൂക്ഷിക്കാം. ഈ എണ്ണ ആഴ്ചയിൽ 2 പ്രാവശ്യം വീതം തലയിൽ പുരട്ടിയാൽ മുടി കറുക്കും.
കുറച്ച് കറിവേപ്പിലയും, നെല്ലിക്ക പൊടിയും, ബ്രഹ്മി ഉണക്കി പൊടിച്ചതും കൂടി ചേർത്ത് അരച്ച് എടുക്കുക. ഈ മിശ്രിതം മുടിയുടെ വേരിൽ തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
തുണിക്ക് മുക്കുന്ന നീലത്തിൽ കുറച്ച് ഹെന്നാ ചേർത്ത് മുടിയിൽ തേച്ച് ഉണങ്ങിയ ശേഷം കഴുകി കളയുക. ഇത് മുടിയുടെ നിറം കറുപ്പിക്കാൻ സഹായിക്കും.
മുടിയുടെ നര മാറ്റാൻ കട്ടൻ ചായ വളരെ നല്ലൊരു ഉപാധിയാണ്. നര മാറ്റാൻ കട്ടൻ ചായയും, ഷാംപൂവും ഒരുമിച്ച് പതപ്പിച്ച ശേഷം മുടിയിൽ പുരട്ടി കഴുകാം.