ഇന്ത്യയിൽ വളരെയധികം ഉപയോഗിക്കുന്ന പാനീയമാണ് ചായ. ചായ ഊർജ്ജവും ഉന്മേഷവും നൽകുമെങ്കിലും പാർശ്വഫലങ്ങളും ഉണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പാൽ ചായ അധികനേരം തിളപ്പിക്കുന്നത് പോഷകങ്ങൾ നഷ്ടമാകാൻ കാരണമാകുന്നു. പാലിൽ കാത്സ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, അമിതമായി തിളപ്പിക്കുമ്പോൾ ഈ പോഷകങ്ങൾ നഷ്ടപ്പെടുന്നു.
അമിതമായി തിളപ്പിച്ച പാൽ ചായക്ക് രുചി കുറവായിരിക്കും. പാൽ ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ കയ്പേറിയതും അസുഖകരവുമായ രുചിയിലേക്ക് നയിക്കുന്നു.
പാൽ അമിതമായി തിളപ്പിക്കുമ്പോൾ അതിൻറെ ഘടനയിൽ വ്യത്യാസം വരുന്നു. ഇതിലെ പ്രോട്ടീൻ തരിയായി കിടക്കുന്ന അവസ്ഥയിലേക്ക് മാറുന്നു.
അമിതമായി തിളപ്പിച്ച പാൽ ചായ പാലിൻറെ ആൻറി ഓക്സിഡൻറ് ഗുണങ്ങളെ ഇല്ലാതാക്കുന്നു. അമിതമായി തിളപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില സംയുക്തങ്ങൾ നഷ്ടപ്പെട്ടേക്കാം.
ചായ അമിതമായി തിളപ്പിച്ച് കഴിക്കുമ്പോൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ഗ്യാസ്, വയറുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.