Guru Surya Yuti: 12 വർഷത്തിന് ശേഷം ഗുരു-സൂര്യ സംക്രമം; ഈ രാശിക്കാർക്ക് നൽകും അവിശ്വസനീയ ധനനേട്ടം!

Jupiter Sun Transit 2023: സൂര്യൻ നിലവിൽ ശനിക്കൊപ്പം കുംഭ രാശിയിലാണ്.  ഇനി മാർച്ചിൽ മീനരാശിയിൽ പ്രവേശിക്കുകയും വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യും. ശേഷം മേടത്തിൽ സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ഉണ്ടാകും.  ഇത് 3 രാശിക്കാർക്ക് പരമാവധി നേട്ടങ്ങൾ നൽകും.

 

Surya Guru Yuti 2023: ജ്യോതിഷ പ്രകാരം വ്യാഴം ഒരു വർഷത്തിനിടയിലാണ് രാശി മാറുന്നത്. അതുകൊണ്ടാണ് ദേവഗുരു ബൃഹസ്പതി ഏതെങ്കിലും രാശിയിൽ വീണ്ടും എത്താൻ 12 വർഷമെടുക്കുന്നത്. 2023 ൽ വ്യാഴം മേടരാശിയിലേക്ക് കടക്കും. അതായത് 12 വർഷത്തിനു ശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കുന്നു.

1 /4

Jupiter-Sun conjunction: ഏപ്രിൽ 14 ന് സൂര്യൻ രാശി മാറി മേടരാശിയിലേക്ക് പ്രവേശിക്കും. ഈ രീതിയിൽ 12 വർഷത്തിനുശേഷം, 2023 ഏപ്രിലിൽ എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുന്ന സൂര്യനും വ്യാഴവും മേടരാശിയിൽ കൂടിച്ചേരുന്ന അപൂവ്വ സംഗമം നടക്കും.  ഈ സംയോജനം ചില രാശിക്കാർക്ക് വൻ ഭാഗ്യം കൊണ്ടുവരും. 

2 /4

മേടം (Aries): വ്യാഴം-സൂര്യൻ സംയോഗം മേട രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ജോലിയിൽ പുരോഗതി, പുതിയ തൊഴിൽ വാഗ്‌ദാനം, കച്ചവടം ചെയ്യുന്നവർക്ക് വലിയ ലാഭം എന്നിവയുണ്ടാകും.  പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും, സ്നേഹം വർദ്ധിക്കും.  

3 /4

മിഥുനം (Gemini): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം മിഥുന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. പുതിയ ബിസിനസ് തുടങ്ങാണ് നല്ല സമയമാണ്. പുതിയ അവസരങ്ങൾ ലഭിക്കും. കരിയർ നല്ലതായിരിക്കും. പുരോഗതി കൈവരിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതായിരിക്കും. വൻ ധനലാഭം ഉണ്ടാകും.  ശക്തമായ പണം സ്വരൂപിക്കാൻ കഴിയും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.

4 /4

തുലാം (Libra): ഏപ്രിൽ മാസത്തിൽ ദേവഗുരു വ്യാഴത്തിന്റെയും സൂര്യന്റെയും സംയോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസ്സിൽ ധാരാളം പണം സമ്പാദിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. വിവാഹം നടക്കാതിരുന്നവർക്ക് ഈ സമയം നല്ല ബന്ധങ്ങൾ ലഭിക്കും.     (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola