'ബോള്‍ട്ട്' മാര്‍ക്ക് ഒരന്തവും ഇല്ല,കമ്പളപ്പാടം തകര്‍ക്കുന്നു!

പാടത്തെ ചേറിലെ മരമടി മത്സരത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായിക പ്രേമികള്‍ക്കിടയില്‍  തരംഗമായി മാറിയ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡും മറികടന്ന്‌ നിഷാന്ത് ഷെട്ടി രംഗത്ത് വന്നിരിക്കുകയാണ്.വേനൂരില്‍ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തില്‍ 143 മീറ്റര്‍ ദൂരം 13.68 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് നിഷാന്തിന്റെ പ്രകടനം.

Last Updated : Feb 19, 2020, 01:07 PM IST
  • നിഷാന്ത് നൂറ് മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.51 സെക്കന്‍ഡുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണ്ണാടക ഗ്രാമങ്ങളില്‍ നടക്കുന്ന കമ്പള അങ്ങനെ വാര്‍ത്തകളില്‍ ഇടം നേടി,ശ്രീനിവാസ ഗൌഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത് 9.55 സെക്കന്‍ഡുകള്‍ മാത്രമായിരുന്നു.ഇങ്ങനെ സോഷ്യല്‍ മീഡിയ 100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടുമായി ശ്രീനിവാസ ഗൗഡയെ താരതമ്യം ചെയ്യാനും തുടങ്ങി,കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ശ്രീനിവാസ ഗൗഡയെ കായിക പരിശീലനത്തിന് ക്ഷണിക്കുകയും സായിയിലെ ട്രൈയല്‍സില്‍ പങ്കെടുക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനവും ചെയ്തു.എന്തായാലും കമ്പള മത്സരങ്ങള്‍ ഇതോടെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.
'ബോള്‍ട്ട്' മാര്‍ക്ക് ഒരന്തവും ഇല്ല,കമ്പളപ്പാടം തകര്‍ക്കുന്നു!

ബെംഗളൂരു: പാടത്തെ ചേറിലെ മരമടി മത്സരത്തില്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന വേഗം കൊണ്ട് കായിക പ്രേമികള്‍ക്കിടയില്‍  തരംഗമായി മാറിയ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡും മറികടന്ന്‌ നിഷാന്ത് ഷെട്ടി രംഗത്ത് വന്നിരിക്കുകയാണ്.വേനൂരില്‍ നടന്ന സൂര്യ-ചന്ദ്ര ജോഡുകാരെ കമ്പള മത്സരത്തില്‍ 143 മീറ്റര്‍ ദൂരം 13.68 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് നിഷാന്തിന്റെ പ്രകടനം.

നിഷാന്ത് നൂറ് മീറ്റര്‍ പിന്നിടാന്‍ എടുത്തത് 9.51 സെക്കന്‍ഡുകള്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണ്ണാടക ഗ്രാമങ്ങളില്‍ നടക്കുന്ന കമ്പള അങ്ങനെ വാര്‍ത്തകളില്‍ ഇടം നേടി,ശ്രീനിവാസ ഗൌഡ 100 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത് 9.55 സെക്കന്‍ഡുകള്‍ മാത്രമായിരുന്നു.ഇങ്ങനെ സോഷ്യല്‍ മീഡിയ 100 മീറ്ററിലെ വേഗരാജാവ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടുമായി   ശ്രീനിവാസ  ഗൗഡയെ താരതമ്യം ചെയ്യാനും തുടങ്ങി,കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു ശ്രീനിവാസ  ഗൗഡയെ കായിക പരിശീലനത്തിന് ക്ഷണിക്കുകയും സായിയിലെ ട്രൈയല്‍സില്‍ പങ്കെടുക്കുന്നതിന് എല്ലാ സഹായവും വാഗ്ദാനവും ചെയ്തു.എന്തായാലും കമ്പള മത്സരങ്ങള്‍ ഇതോടെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.

മരമടി മത്സരം,കാളയോട്ട മത്സരം എന്നൊക്കെ വിളിക്കുന്ന കന്നഡിഗരുടെ കമ്പള ഓടി തകര്‍ക്കുകയാണ്,ചെറുനിറഞ്ഞ പാടത്ത് ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ ഓടുന്നവരുണ്ട് എന്ന് പുറം ലോകം അറിഞ്ഞു.കര്‍ണ്ണാടകയിലെ കമ്പള യിലെ താരമായാലും കായിക രംഗത്ത് പരിശീലനം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമായി.ചേറില്‍ കാളയോടൊപ്പം ഓടുന്നതും ട്രാക്കിലെ ഓട്ടവും വ്യത്യസ്തമാണെന്നും ശ്രീനിവാസ  ഗൗഡ തന്നെ പറഞ്ഞു.ആദ്യം കമ്പള പിന്നീട് സമയം ഉണ്ടെങ്കില്‍ സായിയിലെ പരിശീലനത്തെ കുറിച്ച് ചിന്തിക്കാമെന്നും  ശ്രീനിവാസ  ഗൗഡ വ്യക്തമാക്കി.

കര്‍ണ്ണാടകയില്‍ കമ്പള തകര്‍ക്കുകയാണ്.ചേറില്‍ നിന്നും മാണിക്യങ്ങള്‍ ഇന്ത്യന്‍ കായിക രംഗത്തേക്ക് വരുമോ,കമ്പളപ്പാടം ഇന്ത്യന്‍ കായിക രംഗം തിരുത്തി കുറിക്കുമോ എന്നിങ്ങനെ ആശ്ചര്യം കലര്‍ന്ന പല ചോദ്യങ്ങളും ഉയരുന്നുണ്ട്.എന്തായാലും കമ്പളഓട്ടക്കാരന്‍ ആയാലും രാജ്യം എല്ലാ പിന്തുണയും പ്രോത്സാഹനവുമായി രംഗത്തുണ്ട് എന്നത് ശ്രദ്ദേയമായ കാര്യമാണ്.രാജ്യം ഒരു ഒളിംപിക് മെഡല്‍ അത്രമാത്രം ആഗ്രഹിക്കുന്നു എന്ന് വ്യക്തം.കമ്പളപ്പാടം തകര്‍ക്കുകയാണ്.തകര്‍പ്പന്‍ മത്സരങ്ങളിലൂടെയും മിന്നും താരോദയങ്ങളിലൂടെയും.

Trending News