കാന്‍ബറ: 'പന്തയംവച്ച്' ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്രിക്കറ്റ് താരത്തിന്‍റെ അപ്പീല്‍ കോടതി തള്ളി.
ഓസ്ട്രേലിയൻ വംശജനായ മുൻ വോസ്റ്റർഷയര്‍ ഓൾറൌണ്ടര്‍ അലക്സ് ഹെപ്ബർൺ ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്നിന് വോർസെസ്റ്ററിലെ ഒരു ഫ്ളാറ്റിൽ വച്ച് ഉറങ്ങിക്കിടന്ന യുവതിയെ താരം പീഡനത്തിനിരയാക്കി എന്നാണ് ആരോപണം.
ലഡാക്ക്, അണ്‍ലോക്ക് 2.0: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും!!
എന്നാല്‍, വാദ൦ കേള്‍ക്കവേ യുവതിയുടെ സമ്മതത്തോടെയാണ് താന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് താര൦ കോടതിയില്‍ വ്യക്തമാക്കിയത്. ഇത് തള്ളിയ കോടതി സംഭവത്തില്‍ 24കാരനായ താരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വർഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. 2019ലാണ് കേസില്‍ വിധി വന്നത്.
കൗണ്ടി ടീമില്‍ അലക്സിന്‍റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കുമായി പ്രണയത്തിലാണെന്നും യുവതി പറഞ്ഞിരുന്നു. സംഭവ ദിവസം ജോ ക്ലാര്‍ക്കിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയ്ക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട് 10 മിനിറ്റുകള്‍ക്ക് ശേഷമാണ് ആള് മാറിയ കാര്യം മനസിലായത്.
തൊഴിൽ അല്ലെങ്കിൽ മരണം; PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ആവശ്യം, പ്രക്ഷേഭം!
ഇതോടെ ഇവര്‍ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അലക്സ് ബലം പ്രയോഗിച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. രാത്രി സുഖമില്ലാതെയായതിനെ തുടര്‍ന്ന് താന്‍ രാത്രി പുറത്ത് പോയിരുന്നു എന്നാണ് ക്ലാര്‍ക്കിന്‍റെ മൊഴി.
സംഭവ ശേഷം മാനസികമായും ശാരീരികമായും താന്‍ തളര്‍ന്നു പോയിരുന്നുവെന്നും ആരോഗ്യവും ജോലിയും നഷ്ടപ്പെട്ട് ദീര്‍ഘകാലം വീട്ടിലിരുന്നുവെന്നും യുവതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ജോസ് വിഭാഗവും LDFഉം തമ്മിലുള്ള അവിഹിത ബന്ധം പുറത്ത്!!
ചൊവ്വാഴ്ചയാണ് ശിക്ഷ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് താരം സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളിയത്. കൗണ്ടി താരങ്ങള്‍ക്കിടയില്‍ നടന്ന ഒരു പന്തയമാണ് പീഡനത്തില്‍ കലാശിച്ചത് എന്ന് കോടതി കണ്ടെത്തിയിരുന്നു. താരങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കൊപ്പം ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നത് ആരെന്ന് കണ്ടെത്താനായിരുന്നു പന്തയം.
2016ല്‍ സമാനമായ രീതിയില്‍ പന്തയം വച്ച് 20 സ്ത്രീകള്‍ക്കൊപ്പം താന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതായി അലക്സ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 2017ലെ പന്തയം. വാട്സ്ആപ് ഗ്രൂപ്പും ചാറ്റുകളും തെളിവായി സ്വീകരിച്ചാണ് കോടതി അലക്സിനു ശിക്ഷ വിധിച്ചത്. ഇത് തെളിവായി സ്വീകരിക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിഷേധിച്ചു.