തിരുവനന്തപുരം: ചൈനയും പാക്കിസ്ഥാനും ജപ്പാനും ഇന്തോനേഷ്യയും കൊറിയയും തായ്ലാന്ഡുമെല്ലാം പൊന്മുടി മലനിരകളില്‍ പരസ്പരം ഏറ്റുമുട്ടും. പൊന്മുടിയില് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ ടീം രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
ഇന്ത്യയടക്കം 20 ഓളം രാജ്യങ്ങളുടെ ടീം രജിസ്ട്രേഷന് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ളതാണ് ഏറ്റവും വലിയ ടീം. 19 റൈഡേഴ്സാണ് ടീമിലുള്ളത്. അഞ്ച് ഒഫീഷ്യലുകളും ടീമിനൊപ്പമുണ്ട്. ചൈനയില്‍ നിന്നും 16 റൈഡേഴ്സും പാക്കിസ്ഥാനില്‍ നിന്ന് അഞ്ചു പേരുമാണ് ചാംപ്യന്‍ഷിപ്പിനെത്തുന്നത്.
ഇന്തോനേഷ്യയില്‍ നിന്ന് 18 റൈഡേഴ്സും ജപ്പാനില്‍ നിന്ന് 11 പേരും ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ് എന്നിവടങ്ങളില്‍ നിന്ന് 10 വീതം റൈഡേഴ്സും ചാംപ്യന്ഷിപ്പിനെത്തും. കൊറിയയും തായ്ലാന്ഡും ഒന്‍പതു പേരുടെ ടീമുമായാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോങ്കോങ്, മംഗോളിയ, ഉസ്ബെക്കിസ്ഥാന്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ഏഴംഗ ടീമുമായാണ് എത്തുന്നത്.
ഇറാനില്‍ നിന്നും മലേഷ്യയില്‍ നിന്നും അഞ്ച് റൈഡേഴ്സ് വീതവും സിംഗപ്പൂരില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും മൂന്നു പേര് വീതവും മത്സരകിക്കും. നാലു റൈഡേഴ്സാണ് നേപ്പാള്‍ സംഘത്തില്‍ ഉള്ളത്. ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖരായ റൈഡേഴ്സാണ് ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നത്. ഇന്ത്യയുടെയും മാലിദ്വീപിന്റെയും ടീം സെലക്ഷന് പൂര്‍ത്തിയായിട്ടില്ല.
ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് പൊന്മുടിയില് പുരോഗമിക്കുകയാണ്. നാലു കിലോമീറ്റര്‍ ക്രോസ് കണ്ട്രി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് പൂര്‍ത്തിയായിട്ടുണ്ട്. 1.5 കിലോമീറ്റര്‍ ഡൗണ്‍ഹില്‍ മത്സരങ്ങളുടെ സെലക്ഷനാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്ട്രി എലിമിനേറ്റര്‍, മിക്സഡ് എലൈറ്റ് ക്രോസ് കണ്ട്രി ടീം റിലേ എന്നിങ്ങനെ ആറിനങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡൗണ്‍ ഹില്‍ മത്സരങ്ങളും നാലു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ക്രോസ് കണ്ട്രി മത്സരവുമാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.