കോപ്പ അമേരിക്ക ടൂർണമെന്റിൽ ആദ്യജയം കൊളംബിയയ്ക്ക്

Last Updated : Jun 4, 2016, 01:35 PM IST
കോപ്പ അമേരിക്ക ടൂർണമെന്റിൽ ആദ്യജയം കൊളംബിയയ്ക്ക്

കലിഫോർണിയ∙ കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന് ഇന്നലെ തുടക്കമായി . ആദ്യ മത്സരം ആതിഥേയരായ യുഎസ്എ    കൊളംബിയയും തമ്മിലായിരുന്നു. അതില്‍  പ്രതീക്ഷിച്ചതുപോലെ ജയം കൊളംബിയ്ക്ക് യുഎസിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് കൊളംബിയ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യൻ സപാറ്റയുടെ ഹാമിഷ് റോഡ്രിഗസുമാണ് കൊളംബിയയ്ക്കുവേണ്ടി  വല കുലുക്കിയത്‌.

രണ്ട് ഗോളും ആദ്യ പകുതിയില്‍ തന്നെ കൊളംബിയ നേടി. ആദ്യ ഗോൾ പിറന്നത്‌ എട്ടാം മിനിറ്റിൽ ക്രിസ്റ്റ്യൻ സപാറ്റയിലൂടെ. എഡ്വിൻ കാർഡോനയുടെ അസിസ്റ്റിൽ നിന്നായിരുന്നു സപാറ്റയുടെ ആദ്യ രാജ്യാന്തര  ഗോൾ. നാല്‍പ്പത്തി ഒന്നാം മിനിറ്റിൽ പെനൽറ്റി  ലഭിച്ച കൊളംബിയയ്ക്ക് പിഴച്ചില്ല. ജയിംസ് റോഡ്രിഗസ് പെനൽറ്റി കിക്ക് വലയിലെത്തിച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. 

Trending News