കൊറോണ;ചൈനയില്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി.ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യന്‍ഷിപ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. 

Last Updated : Jan 27, 2020, 01:43 AM IST
  • വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. മാര്‍ച്ച് 13 മുതല്‍ 15 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.
കൊറോണ;ചൈനയില്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് റദ്ദാക്കി.ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ചാംപ്യന്‍ഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്. ഹാങ്ചൗവില്‍ ഫെബ്രുവരി 12, 13 തീയതികളിലാണ് ചാംപ്യന്‍ഷിപ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. 

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്. മാര്‍ച്ച് 13 മുതല്‍ 15 വരെ ചൈനയിലെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്.

ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.നാന്‍ജിംഗില്‍ നടക്കാനിരിക്കുന്ന ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിനെ കൊറോണവൈറസ് ബാധ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശം ലഭിച്ചാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ അറിയിക്കുമെന്ന് സംഘടനയുടെ വക്താവ് അറിയിച്ചു.

ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ചാമ്പ്യന്‍ഷിപ്പിന് ഏഴ് ആഴ്ചകള്‍ ബാക്കി നില്‍ക്കെ ചൈനയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സമയമുണ്ടെന്ന് വക്താവ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Trending News