മുംബൈ : ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കൻ നായകൻ കുശാൽ മെൻഡിസ് ഇന്ത്യയ്ക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു. പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ഇന്ന് ലോകകപ്പിൽ ഏഴാം മത്സരത്തിൽ ഇറങ്ങുന്നത്. അതേസമയം ലങ്കയാകാട്ടെ ബാറ്റിങ് ലൈനപ്പിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യക്കെതിരെ മുംബൈയിൽ ഇറങ്ങിയിരിക്കുന്നത്.
ജയം നേടി പോയിന്റ് പട്ടികയിൽ തിരികെ ഒന്നാം സ്ഥാനത്തേക്കെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. ടൂർണമെന്റ് ഫേവററ്റികളാണെങ്കിലും ഏത് വിധേനയുള്ള അട്ടിമറിയും ഇന്ത്യ സംഘം പ്രതീക്ഷിക്കുന്നതിനാലാണ് രോഹിത് ശർമ ടീമിൽ പരീക്ഷണത്തിന് തയ്യാറാകാതിരിക്കുന്നത്. ടോസ് നേടിയാൽ താൻ ബാറ്റിങ് തിരഞ്ഞെടുക്കുള്ളൂയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. രണ്ടാമത് ബോളിങ് ചെയ്യാൻ ഒരുങ്ങുന്ന ടീമിന് അനുകൂല സാഹചര്യമാണ് മുംബൈയിലേതെന്നും രോഹിത് വ്യക്തമാക്കി.
അതേസമയം ലങ്കൻ തന്റെ സ്പിൻ മേഖലയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ധനഞ്ജ ഡി സിൽവയ്ക്ക് പകരം ധുഷൻ ഹേമന്തയെയാണ് ലങ്കയുടെ ബാറ്റിങ്ലൈനപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ രണ്ട് ജയം മാത്രമുള്ള ശ്രീലങ്ക പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ലോകകപ്പ് സെമി പ്രവേശനം നിലനിർത്തണമെങ്കിൽ ലങ്കയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ - പാതു നിസാങ്ക, ദിമുത് കരുണരത്ന, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യുസ്, ധുഷാൻ ഹേമന്ത, മഹീഷ് തീക്ഷണ, കാസുൺ രജിത, ദുശ്മന്ത ചമീര, ദിൽഷാൻ മധുഷാനക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.