Vinod Kambli : മദ്യലഹരിയിൽ ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ പരാതി നൽകി ഭാര്യ'

Vinod Kambli Wife :  കുക്കിങ് പാൻ വെച്ച് തന്നെ എറിഞ്ഞെന്നും ബാറ്റ് കൊണ്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.

Written by - Kaveri KS | Last Updated : Feb 5, 2023, 12:43 PM IST
  • സംഭവത്തിൽ മുംബൈ പൊലീസ് വിനോദ് കാംബ്ലിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
  • മദ്യലഹരിയില്‍ ആയ താരം ക്രൂരമായി മർദ്ദിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ചാണ് ആന്‍ഡ്രിയ ഹെവൈറ്റ് പരാതി നല്കിയിരിക്കുന്നത്.
  • കുക്കിങ് പാൻ വെച്ച് തന്നെ എറിഞ്ഞെന്നും ബാറ്റ് കൊണ്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
Vinod Kambli : മദ്യലഹരിയിൽ ആക്രമണം; വിനോദ് കാംബ്ലിക്കെതിരെ പരാതി നൽകി ഭാര്യ'

മുൻ ഇന്ത്യന്‍  ക്രിക്കറ്റ് താരം  വിനോദ് കാംബ്ലിക്കെതിരെ പരാതി നൽകി ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റ്. സംഭവത്തിൽ മുംബൈ പൊലീസ് വിനോദ് കാംബ്ലിക്കെതിരെ  കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയില്‍ ആയ താരം ക്രൂരമായി മർദ്ദിച്ചെന്നും അപമാനിച്ചെന്നും ആരോപിച്ചാണ്  ആന്‍ഡ്രിയ ഹെവൈറ്റ് പരാതി നല്കിയിരിക്കുന്നത്. കുക്കിങ് പാൻ വെച്ച് തന്നെ എറിഞ്ഞെന്നും ബാറ്റ് കൊണ്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. ബാന്ദ്ര പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.  

കുക്കിങ് പാൻ കൊണ്ട് വിനോദ് കാംബ്ലി എറിഞ്ഞതിനെ തുടർന്ന് ആന്‍ഡ്രിയ ഹെവൈറ്റിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ബാന്ദ്രയിലെ ഇവരുടെ ഫ്ലാറ്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി 3 വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഐപിസി സെക്‌ഷൻ 324 മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്താനുള്ള ശ്രമം, ഐപിസി സെക്‌ഷൻ 504 അപമാനിക്കാനുള്ള ശ്രമം എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിനോദ് കാംബ്ലിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: 'അറിഞ്ഞില്ല... ആരും പറഞ്ഞില്ല... ഇങ്ങനെ ഒരു സൂപ്പർ സീനിയറെ പറ്റി': ബിജു മേനോനും ക്രിക്കറ്റ് താരമായിരുന്നു; ചിത്രം പങ്കുവച്ച് സഞ്ജു സാംസൺ

പരാതിയിൽ പറയുന്നത് അനുസരിച്ച് സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് മദ്യലഹരിയിൽ വിനോദ് കാംബ്ലി മദ്യലഹരിയിൽ വീട്ടിൽ എത്തുകയായിരുന്നു. തുടർന്നാണ് ഭാര്യ ആന്‍ഡ്രിയ ഹെവൈറ്റിനെ ആക്രമിച്ചത്.  ആക്രമണം നടക്കുന്ന സമയത്ത് ഇരുവരുടെയും  . പന്ത്രണ്ട് വയസുകാരനായ മകനും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. മകൻ കാംബ്ലിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കാംബ്ലി അടുക്കളയിൽ നിന്ന്  കുക്കിംഗ് പാനിന്‍റെ പിടി എടുത്ത് ഭാര്യയെ എറിയുകയായിരുന്നു. 

ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ആൻഡ്രിയ ചികിത്സ തേടിയതിന് ശേഷം പൊലീസിന് സമീപിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറഞ്ഞു. വിനോദ് കാംബ്ലിക്കെതിരെ ഇതിന് മുമ്പും കേസുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.  മുമ്പ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാംബ്ലിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 2022 ഫെബ്രുവരിയിലായിരുന്നു സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News