ബിർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. വനിതകളുടെ ലോൺ ബൗൾസ് ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് സ്വർണം നേടുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഈ മത്സരയിനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്. ഇതോടെ ബിർമിങ്ഹാമിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി.
ദക്ഷിണാഫ്രിക്കയെ 17-10ന് തകർത്താണ് ഇന്ത്യയുടെ മെഡൽ നേട്ടം. ആദ്യഘട്ടത്തിൽ മികച്ച ലീഡ് നേടിയ ഇന്ത്യൻ ടീമിന്മേൽ ആഫ്രിക്കൻ സംഘം സമ്മർദം ഉയർത്തി മത്സരം 10-8 എന്ന നിലയിലാക്കി. എന്നാൽ സ്വർണം വിട്ടുകൊടുക്കാൻ ഇന്ത്യൻ വനിതകൾ തയ്യറായില്ല. അവസാന മൂന്ന് സെറ്റുകൾ പിടിച്ചെടുത്ത് ഇന്ത്യ സുവർണ നേട്ടം ഉറപ്പിക്കുകയായിരുന്നു.
Historic Gold medal in #LawnBowls
For india. This is special achievement. Most of us don't know much about this game but
Indian quartet of Rupa, Nayanmoni, Lovely & Pinky created history and beat South African team 17-10 in Women's Fours Final. #CWG2022India
#LawnBowl pic.twitter.com/VyTHymVuGN— VahiFriendzoneHoneWalaLadka (@VinamraSinha18) August 2, 2022
38കാരിയായ ലൗലി ചൗബെ, രൂപാ റാണി തിർക്കി, പിങ്കി, നയൻമോണി സൈക്കിയ എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ജാർഖണ്ഡ് പോലീസ് ഉദ്യോഗസ്ഥായണ് ലൗലി, രൂപയും ജാർഖണ്ഡ് സ്വദേശിയാണ്. ന്യൂ ഡൽഹി സ്വദേശിനിയായ കായിക അധ്യാപികയാണ് പിങ്കി. അസം സ്വദേശിനിയാണ് നയൻമോണി.
HISTORY MADE! IT IS GOLD FOR INDIA! #IndiaIndia
India beat South Africa 17-10 in Lawn Bowls - Women's Fours - Final to win India's first ever Gold Medal or medal of any colour in Lawn Bowls at the Commonwealth Games! #CWG2022 #B2022 #Birmingham2022 pic.twitter.com/nBKgxJ47S3
— Kadambari Yadav (@yadav_kadambari) August 2, 2022
ന്യൂസിലാൻഡിനെ അട്ടിമറിച്ചാണ് ഇന്ത്യൻ സംഘം ഫൈനലിലേക്ക് പ്രേവശിക്കുന്നത്. 5-0ത്തിന് പിന്നിട്ട് നിന്ന ഇന്ത്യൻ സംഘം ശക്തമായ തിരിച്ച് വരവ് നടത്തി 7-7 എന്ന സമനിലയിൽ പിടിച്ചാണ് കലാശപ്പാരട്ടത്തിന് യോഗ്യത നേടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.