)
മാരിയോ ഗോട്ട്സെ ആ പേര് ഫുട്ബോൾ ആരാധകർക്കിടെയിൽ സുപരിചിതമാണ്, പ്രത്യേകിച്ച് അർജന്റീനിയൻ ആരാധകർ. 2014 ലോകകപ്പ് ഫൈനലിൽ മത്സരം ഇഞ്ചുറി ടൈമും കഴിഞ്ഞ് അധികം സമയത്തേക്ക് പോയ വേളയിൽ 113-ാം മിനിറ്റിൽ മറക്കാന സ്റ്റേഡിയത്തിലെ നീലപ്പടയുടെ ആരാധകരെ ഒന്നടങ്കം നിശബ്ദമാക്കിയ ആ ഗോൾ. അതെ ആ ഗോളിന്റെ ഉടമയാണ് മാരിയോ ഗോട്ട്സെ. കഴിഞ്ഞ റഷ്യൻ ലോകകപ്പിലും 2020 യൂറോ കപ്പിലും ജോക്കിം ലോയുടെ ജർമൻ ടീമിൽ പിന്നീട് ഗോട്ട്സെ കാണ്ടിട്ടില്ല. ഏറ്റവും അവസാനമായ 2017ലാണ് ഗോട്ട്സെ ദേശീയ ടീമിന് വേണ്ടി ബൂട്ട് അണിഞ്ഞത്. ഇപ്പോഴിതാ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോട്ട്സെ ജർമനിയുടെ ലോകകപ്പ് ടീമിലേക്കെത്തിച്ചേർന്നിരിക്കുകയാണ്.
ബുന്ദെസ് ലിഗയിൽ എൻട്രച്ച്ഡ് ഫ്രാങ്കഫർട്ടിന്റെ പ്ലേ മേക്കറായ ഗോട്ട്സെ പരിക്കും ഫോമില്ലാഴ്മയും ഒപ്പം ജർമൻ ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നവും ജോക്കിം ലോയുടെ സ്ക്വാഡിൽ നിന്നും കഴിഞ്ഞ അഞ്ച് വർഷം മാറ്റി നിൽക്കേണ്ടി വന്നിട്ടുണ്ട്. വൻ സ്റ്റാർ വാല്യുയുള്ള താരങ്ങളായ ലിയോൺ ഗൊരെറ്റ്സ്കാ ജോഷ്വാ കിമ്മിച്ച്, ജൂലിയൻ ബ്രാൻഡിറ്റ്, ജൊനാസ് ഹോഫ്മാൻ ഇൽകെയ് ഗുണ്ഡോകൻ എന്നിവർക്കൊപ്പമാണ് മധ്യനിരയിലേക്കാണ് ഹൻസി ഫ്ലിക്ക് ഗോട്ട്സെയെ ക്ഷണിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായിട്ടാണ് ഗോട്ട്സെയുടെ പേര് ജർമൻ കോച്ച് ഫ്ലിക് പ്രഖ്യാപിക്കുന്നത്. 2014ലെ ഫൈനിലെ ശ്രദ്ധാകേന്ദ്രമായിരുന്നു മാരിയോ. താരത്തിന് ആ പ്രകടനം ഇപ്പോഴും തുടരാനാകും. ഒരു മികച്ച് ഫുട്ബോൾ താരം കൂടിയാണ് ഗോട്ട്സെയെന്ന് ഫ്ലിക്ക് ടീം പ്രഖ്യാപന വേളയിൽ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി താരം ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മികച്ച കായികക്ഷമതയും താരം വീണ്ടെടുത്തിട്ടുണ്ട്.
അതേസമയം ഹാൻസി ഫ്ലിക്ക് ഇന്ന് തന്റെ 26 അംഗ ലോകകപ്പ് ടീമിൽ ടിമോ വെർണർ, മാറ്റ് ഹുമ്മെൽസ് തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ മാർക്കോ റൂയിസും ജർമൻ സംഘത്തിൽ ഇല്ല.
ലോകകപ്പിനുള്ള ജർമൻ ടീം
ഗോൾ കീപ്പർമാർ - മാനുവേൽ ന്യൂയെർ, മാർക്ക് ആന്ദ്രെ ടെർ സ്റ്റേഗൻ, കെവിൻ ട്രാപ്പ്
പ്രതിരോധം- അർമെൽ ബെല്ലാ കോട്ചാപ്, മത്യാസ് ജിന്റർ, ക്രിസ്റ്റ്യൻ ഗുണ്ടർ, തിലോ കെഹ്രെർ, ലൂക്കസ് ക്ലോസ്റ്റർമാൻ, ഡേവിജ് റൌം, അന്റോണിയോ റുഡിഗ്ഗർ, നിക്കോ ഷ്ലോട്ടെർബെക്ക്, നിക്ലാസ് ഷൂലെ
മധ്യനിര - ജൂല്യൻ ബ്രാൻഡിറ്റ്, നിക്ലാസ് ഫൾക്രഗ്, ലിയോൺ ഗൊരെറ്റ്സകാ, മാരിയോ ഗോട്ട്സെ, ഇലക്യെ ഗുണ്ഡോകൻ, ജോനാസ് ഹൊഫ്മാൻ, ജോഷ്വാ കിമ്മിച്ച്, ജമാൽ മുസിയാലാ
മുന്നേറ്റം - കരീം അഡെയെമി, സെർജെ ഗ്നാബ്രി, കയ് ഹാവെർട്സ്. യുസ്സൌഫാ മൌക്കൊക്കൊ, തോമസ് മുള്ളർ, ലിറോയി സാനെ.
നവംബർ 23ന് ജപ്പാനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം. ജപ്പാന് പുറമെ ശക്തരായ സ്പെയിനും കോസ്റ്ററിക്കയും ഗ്രൂപ്പ് ഇയിൽ ജർമനി നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.