മുംബൈ: പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീം ഇന്ത്യക്കൊപ്പം ചേരാനൊരുങ്ങുന്നു. നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിലാണ് താരത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്.
കടുത്ത പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമായ പാണ്ഡ്യ മുംബൈയില്‍ പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നടക്കാനിരിക്കുന്ന ന്യൂസിലാന്‍റ് പര്യടനത്തില്‍ ടീമിന്റെ ഭാഗമാകുമെന്നാണ് വിവരം. 2020 ജനുവരി അവസാനമാണ് പര്യടനം.
ഐപിഎല്ലിലും 2020 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20യിലും ഏറെ പ്രതീക്ഷയുള്ള താരമാണ് 26കാരനായ പാണ്ഡ്യ. ന്യൂസിലാന്‍ഡില്‍ 5 ടി-20കളും 3 ഏകദിനങ്ങളും 2 ടെസ്റ്റുകളും ഇന്ത്യ കളിക്കും.
പരിക്ക് പൂർണമായി മാറാതെ കളിക്കളത്തിലേക്ക് തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിയാണ് താരം ചികിത്സയ്ക്കായി പോയത്. ഇക്കാര്യത്തിൽ താൻ പാറ്റ് കമ്മിൻസ് നെയും സഹതാരം ജസ്പ്രീത് ബുംറ യേയും ആണ് മാതൃകയാക്കുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു.
തിരിച്ചുവരുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ഒരു ഒരു ക്രിക്കറ്റ് താരം ആകും താനെന്നും ഹാർദിക് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.