ICC Ranking : ഇതെന്താ സ്റ്റോക്ക് മാർക്കറ്റോ? ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായി; സാങ്കേതിക പ്രശ്നമെന്ന് ഐസിസി

ICC Test Ranking : സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഐസിസിയുടെ ടെസ്റ്റ് റാങ്കിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്

Written by - Jenish Thomas | Last Updated : Feb 15, 2023, 09:31 PM IST
  • ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ഇന്ത്യ മണിക്കൂറുകൾക്കുള്ളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
  • പകരം ഓസ്ട്രേലിയ തിരികെ പട്ടികയിൽ ഏറ്റവും മുകളിൽ എത്തി.
ICC Ranking : ഇതെന്താ സ്റ്റോക്ക് മാർക്കറ്റോ? ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായി; സാങ്കേതിക പ്രശ്നമെന്ന് ഐസിസി

ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഒരേസമയം ഒന്നാം സ്ഥാനം ഇന്ത്യ നേടിയെന്ന് ആഘോഷങ്ങൾക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ റാങ്കിങ് പട്ടിക. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്ന ഇന്ത്യ മണിക്കൂറുകൾക്കുള്ളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പകരം ഓസ്ട്രേലിയ തിരികെ പട്ടികയിൽ ഏറ്റവും മുകളിൽ എത്തി. 

ഐസിസിയുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതികപരമായ പ്രശ്നത്തെ തുടർന്നാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തിയത്. സാങ്കേതിക തകരാർ പരിഹരിച്ചതിന് ശേഷം ഓസ്ട്രേലിയ റാങ്ക് പട്ടികയിൽ തിരികെ ഒന്നാമതെത്തുകയായിരുന്നു. 115 റേറ്റിങ്ങുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

സാങ്കേതികപരമായ തകരാർ അല്ലായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മൂന്ന് ഫോർമാറ്റിലും ഒരേസമയം റാങ്ക് പട്ടകിയൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ടീം ആയിരുന്നേനെ ഇന്ത്യ. 115 റേറ്റിങ്ങോടെ തന്നെയായിരുന്നു സാങ്കേതികപരമായ തകരാറിലൂടെ ഇന്ത്യയുടെ ഒന്നാം സ്ഥാന കയറ്റം. ഓസീസ് ടീമിന് 126 പോ റേറ്റിങ് തന്നെയായിരുന്നു. സ്ഥാനം യഥാക്രമം തിരിക സ്ഥാപിച്ചപ്പോൾ റേറ്റിങ്ങിൽ മാറ്റം വന്നിട്ടില്ല.

 

Updating...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News