ഡബിള്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ്‌ കുറിച്ച് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി; ഇന്ത്യയ്ക്കു മികച്ച സ്കോര്‍

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നായകന്‍ വിരാട് കൊലിയുടെ ഇരട്ട സെഞ്ച്വറിയുടെയും അശ്വിന്‍റെ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എടുത്തിട്ടുണ്ട്.

Last Updated : Jul 23, 2016, 06:52 PM IST
ഡബിള്‍ സെഞ്ച്വറിയോടെ റെക്കോര്‍ഡ്‌ കുറിച്ച് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി; ഇന്ത്യയ്ക്കു മികച്ച സ്കോര്‍

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. നായകന്‍ വിരാട് കൊലിയുടെ ഇരട്ട സെഞ്ച്വറിയുടെയും അശ്വിന്‍റെ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എടുത്തിട്ടുണ്ട്.

വിദേശത്ത് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കൊഹ്‌ലി സ്വന്തമാക്കി. 281 പന്തുകളില്‍ 24 ഫോറുകള്‍ അടങ്ങുന്നതാണ് കോഹ്ലിയുടെ മനോഹര ഇന്നിംഗ്‌സ്. ഡബിള്‍ തികച്ച ഉടന്‍ തന്നെ കൊഹ്‌ലി പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ അശ്വിന്‍ 253 പന്തില്‍ 113 റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ വാലറ്റത്ത് വൃദ്ധിമാന്‍ സാഹ (40), അമിത് മിശ്ര (53) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ചായയ്ക്ക് ശേഷം മിശ്ര പുറത്തായതോടെ കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Trending News