UAE rain: യുഎഇയിൽ കനത്ത മഴ; ദുബായിൽ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

Heavy Rain In UAE: കനത്ത മഴയെ തുടർന്ന് പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കാലാവസ്ഥ മോശമായതിനെ തുടർന്ന് അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

Written by - Zee Malayalam News Desk | Last Updated : May 2, 2024, 05:36 PM IST
  • പാർക്കുകളും ബീച്ചുകളും അടച്ചു
  • സ്കൂളുകൾ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്
UAE rain: യുഎഇയിൽ കനത്ത മഴ; ദുബായിൽ 13 വിമാനങ്ങള്‍ റദ്ദാക്കി, അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബായിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായതിനെ തുടർന്ന് അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് സർവീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് സർവീസുകളും റദ്ദാക്കിയതായും ദുബായ് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. പാർക്കുകളും ബീച്ചുകളും അടച്ചു. സ്കൂളുകൾ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്.

ALSO READ: സൗദിയിൽ വരുന്ന ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നൽകണമെന്ന് നിർദേശമുണ്ട്. ദുബായിൽ പുലർച്ചെ 2.35 മുതൽ കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. കഴിഞ്ഞ മാസം യുഎഇയിലുണ്ടായ മഴയേക്കാൾ കുറവായിരിക്കും ഇപ്പോൾ ലഭിക്കുന്ന മഴയെന്നാണ് സൂചന. കഴിഞ്ഞ മാസം യുഎഇയിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളും ആളപായവും ഉണ്ടായി.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും ശക്തമായി മഴ പെയ്തു.  റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ഒമാനിൽ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

അല്‍ അരയ്ന്‍, മുവൈല, മെലിഹക്കിന് സമീപത്തുള്ള ചില പ്രദേശങ്ങള്‍, ഖോര്‍ഫക്കാന്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു. ദുബായിലെ ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. പ​ര്‍വ്വത പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്. മ​ല​നി​ര​ക​ളോ​ട് ​ചേ​ര്‍ന്ന താ​ഴ്വാ​ര​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലുണ്ടായി. അ​സ്ഥി​ര കാ​ലാ​വ​സ്ഥ പരിഗണിച്ച് റാ​സ​ല്‍ഖൈ​മ​യി​ലെ വി​ദ്യാ​ഭ്യാസ സ്ഥാപനങ്ങൾ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ അടച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News