ലോകകപ്പ്‌: 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ

ജസ്പ്രീത് ബൂറയുടെയും യൂസ്​വേന്ദ്ര ചാഹലിന്‍റെയും കണിശതയാർന്ന ബൗളി൦ഗിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. 

Last Updated : Jun 5, 2019, 07:01 PM IST
ലോകകപ്പ്‌: 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ

2019 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ദക്ഷിണാഫ്രിക്ക കൊയ്തത്. 

ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തുടക്കം മുതൽ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്ക പതറുകയായിരുന്നു. 

ജസ്പ്രീത് ബൂറയുടെയും യൂസ്​വേന്ദ്ര ചാഹലിന്‍റെയും കണിശതയാർന്ന ബൗളി൦ഗിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. 

34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38  റണ്‍സ് നേടി. 

ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്​ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ പന്തിൽ നിന്ന് 22 ഉം റൺസെടുത്തു.

പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്. എന്നാൽ, പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. 

രണ്ട് ഓപ്പണർമാരെയും അഞ്ചാം ഓവറിനുള്ളിൽ മടക്കിയത് ബൂംറയാണ്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകൻ ഫാഫ് ഡുപ്ലെസി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

സൗത്താ൦ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  വാമപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ തങ്ങളുടെ ശക്തി തെളിയിച്ചതാണ്. 

അതേസമയം, പന്ത്രണ്ടാം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണിത്.

ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനോട് 21 റണ്‍സിനും തോൽവിയേറ്റു വാങ്ങി. 

ലോക റാങ്കി൦ഗില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, 'കിരീട സാധ്യതയുള്ള ടീം' എന്ന മേല്‍വിലാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. 

ഇന്ത്യയുടെ മൂർച്ചയേറിയ ബോളി൦ഗ് നിരയെയാണ് ഇന്ന്  ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടി വരിക.

Trending News