ന്യൂഡല്‍ഹി: കേപ്ടൗണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനം മഴ മൂലം ഉപേക്ഷിച്ചു. രാവിലെ ആരംഭിച്ച മഴ തോരത്താതിനാലാണ് മൂന്നാം ദിവസത്തെ കളി വേണ്ടെന്ന് വച്ചത്. മത്സരം നാളെ പുനരാരംഭിക്കും.
ഇന്നലെ ഇന്ത്യ 209 റണ്‍സിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 286 റൺസ് പിന്തുടര്‍ന്ന ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞു. മത്സരം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എടുത്തിട്ടുണ്ട്.
91 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ അതിവേഗത്തില്‍ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഹാർദിക് പാണ്ഡ്യ (93)യാണ്. മൂന്നിന് 28 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
11 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ 26 റൺസുമായി ചേതേശ്വർ പൂജാര മടങ്ങി. അശ്വിൻ 12ഉം വൃദ്ധിമാൻ സാഹ പൂജ്യത്തിനും മടങ്ങിയതോടെ ഇന്ത്യ 7 വിക്കറ്റിന് 92 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.