Team India in Mumbai: വാനോളം ആവേശം...! മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വരവേറ്റ് ജനസാ​ഗരം

വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്. ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറത്തിലുള്ള ബസിലാണ് പരേഡ് നടത്തുക. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 06:50 PM IST
  • വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്.
  • ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്.
Team India in Mumbai: വാനോളം ആവേശം...! മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വരവേറ്റ് ജനസാ​ഗരം

മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വമ്പൻ വരവേൽപ്പ്. ജനസാഗരങ്ങളാണ് മുംബൈയില്‍ ആവോശത്തോടെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള കാണുന്നതിനായി ആവേശത്തിമർപ്പിൽ തടിച്ചു കൂടിയത്. തുറന്ന ബസ്സില്‍ മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയം വരെ  നടത്തുന്ന വിക്ടറി പരേഡ് കാണുന്നതിനും തുടര്‍ന്ന് സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയാഘോഷങ്ങള്‍ക്കുമായാണ് ആരാധകക്കൂട്ടം തടിച്ചുകൂടിയത്. പതിനായിരക്കണക്കിന് ആളുകളാണ് കനത്ത മഴയെ പോലും വകവെക്കാതെ തടിച്ചു കൂടിയത്.  

വിക്ടറി പരേഡിന് മുമ്പു തന്നെ ടീം ഇന്ത്യ മുംബൈയിലെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് വിക്ടറി പരേഡ് നടക്കുന്നത്. ഓപ്പണ്‍-ടോപ് ബസിലാണ് പരേഡ് നടക്കുക. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയുടെ നിറത്തിലുള്ള ബസിലാണ് പരേഡ് നടത്തുക. ഇ ബസ്സിൽ ടീം ഇന്ത്യ കിരീടം ചൂടി നില്‍ക്കുന്ന ചിത്രവും അനാവരണം ചെയ്തിരിക്കുന്നു. മറൈന്‍ ഡ്രൈവ് മുതൽ  വാംഖഡെ സ്റ്റേഡിയംവരെയാണ്  ടീം യാത്ര ചെയ്യുക. ഓപ്പണ്‍ ബസ്സിലെ യാത്ര സു​ഗമമാക്കുന്നതിന് വേണ്ടി തടസ്സമായി നിന്ന രങ്ങള്‍ വെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ റെയില്‍വേ സ്‌റ്റേഷനിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News