Team India: 13 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം... ഈ ഇന്ത്യൻ സൂപ്പർ താരം ലോകകപ്പിന് ശേഷം വിരമിച്ചേക്കും!

R Ashwin Statement on Retirement: ഇത്തവണ ലോകകപ്പ് ഇന്ത്യയുടെ ആതിഥേയത്വത്തിലാണ് നടക്കുന്നത്. ഈ ഐസിസി ടൂർണമെന്റിൽ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ വച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 05:24 AM IST
  • ഒക്ടോബർ 5 മുതലാണ് ലോക ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്
  • ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
  • 12 വർഷത്തിന് ശേഷം ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടാനുള്ള വലിയ അവസരമാണിത്
Team India: 13 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം... ഈ ഇന്ത്യൻ സൂപ്പർ താരം ലോകകപ്പിന് ശേഷം വിരമിച്ചേക്കും!

R Ashwin Retirement: ഒക്ടോബർ 5 മുതലാണ് വേൾഡ് കപ്പ് ടൂർണമെന്റ് തുടങ്ങുന്നത്.  ഈ മെഗാ ഇവന്റിന് (ODI World Cup-2023) ഇന്ത്യ ആതിഥേയത്വം വഹിക്കും. ഈ ഐസിസി ടൂർണമെന്റിൽ ടീം ഇന്ത്യയെ നയിക്കുന്നത് കരുത്തനായ ഓപ്പണർ രോഹിത് ശർമ്മയാണ്. ഒക്‌ടോബർ എട്ടിന് ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനിടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. അതായത് ലോകകപ്പിന് ശേഷം ഒരു ഇന്ത്യൻ കളിക്കാരൻ വിരമിച്ചേക്കാം. 

Also Read: Asian Games 2023 : ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്; ആകെ സ്വർണനേട്ടം ആറായി

12 വർഷത്തിന് ശേഷം ഏകദിന ലോകകപ്പ് നേടാനുള്ള വലിയ അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 2011 ൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ കിരീടം നേടിയത്. ആ സമയത്ത് മഹേന്ദ്ര സിംഗ് ധോണി (MS Dhoni)) ആയിരുന്നു ഇന്ത്യയെ നയിച്ചത്. ഇത്തവണ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ നായക സ്ഥാനത്ത്. 

Also Read: കായികപ്രേമികൾക്ക് സന്തോഷ വാർത്ത; ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ വിനോദ നികുതി പൂർണമായി ഒഴിവാക്കി

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. എന്നാൽ ഈ മത്സരത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ രവിചന്ദ്രൻ അശ്വിൻ ദിനേശ് കാർത്തിക്കിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'ഈ ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലയെന്നും സാഹചര്യമാണ് തന്നെ ഇവിടെ നിർത്തിയിരിക്കുന്നതെന്നും. ടീം മാനേജ്‌മെന്റ് എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ്.

Also Read: Guru Chandala Yoga: ഈ രാശിക്കാർക്ക് ഇനി പുരോഗതിയുടെ ദിനങ്ങൾ

മാത്രമല്ല 37 കാരനായ അശ്വിൻ പറഞ്ഞത് 'ഈ ടൂർണമെന്റ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് പരമപ്രധാനമാണെന്നും അതിലൂടെ ടൂർണമെന്റ് എങ്ങനെയായിരിക്കുമെന്ന് അറിയാമെന്നും ഇത് ഇന്ത്യയ്ക്ക് വേണ്ടി ഞാൻ കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കാമെന്നും അതിനാൽ ടൂർണമെന്റ് ഇത്തവണ ആസ്വദിച്ചു കളിക്കണമെന്നുമാണ്. അദ്ദേഹത്തിൻറെ ഈ പ്രസ്താവനയിലൂടെ ലോകകപ്പിന് ശേഷം വിരമിക്കൽ ഉറപ്പാണെന്ന് വ്യക്തമാക്കുന്നു എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News