INDvsAUS: വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി

യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ഇത്തവണ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.   

Last Updated : Jan 18, 2019, 04:05 PM IST
INDvsAUS: വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ധോണി

മെല്‍ബണ്‍: വീണ്ടും മിന്നല്‍ സ്റ്റംപിങ്ങുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി. അതെ, ധോണിയ്ക്ക് തുല്യം ധോണി മാത്രം എന്ന് വീണ്ടും കൂളായി തെളിയിച്ചിരിക്കുകയാണ് നമ്മുടെ ധോണി.

യൂസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷിനെയാണ് ഇത്തവണ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ചാഹലിനെ ക്രീസില്‍ നിന്ന് ഇറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ചാഹല്‍ ലെഗ് സൈഡില്‍ ഒരു വൈഡ് പന്തെറിഞ്ഞു. ഞൊടിയിടയില്‍ ഗ്ലൗസിലൊതുക്കിയ ധോണി അതിനേക്കാള്‍ വേഗത്തില്‍ ബെയ്ല്‍സ് തെറിപ്പിച്ചു. വീഡിയോ കാണാം…

 

 

Trending News