Royal Challengers Bangalore ന് വേണ്ടി അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ മലയാളി താരം ശരിക്കും അരങ്ങ് തകർത്ത് ആടി. ഒരുപാട് പ്രതീക്ഷകളോടെയാണ് RBC ദേവ്ദത്തിനെ ഓപ്പണറായി ഇറക്കിയത് ആ പ്രതീക്ഷ ഒരൽപ്പം പോലും ചോർന്നുപോകാതെ കാത്തു സൂക്ഷിക്കാൻ ദേവ്ദത്തിന് കഴിഞ്ഞുവെന്നത് മലയാളികളുടെ കൂടെ ഒരു നേട്ടമാണ്.
Also read: IPL 2020: ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്; ബാംഗ്ലൂർ മികച്ച സ്കോറിലേക്ക്
36 പന്തിൽ നിന്നുമാണ് ദേവ്ദത്ത് അർദ്ധശതകം നേടിയത്. 8 ഫോറടക്കം 42 പന്തിൽ 56 റൺസ് എടുത്താണ് ദേവദത്ത് പുറത്തായത്. മലപ്പുറം ജില്ലയിലെ എടപ്പാള് സ്വദേശിയായ ദേവ്ദത്തൻ കുടുംബത്തോടൊപ്പം ബംഗളൂരുവിലാണ് താമസം. 2019 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി 519 റൺസ് നേടിയതാണ് ദേവ്ദത്തന് ഭാഗ്യമായത്.
Sunrisers Hyderabad ന് എതിരായി ഇറങ്ങിയ താരം ആരോൺ ഫിഞ്ചിനെ സാക്ഷിയാക്കിയാണ് കിടിലം പ്രകടനം നടത്തിയത്. ദേവ്ദത്ത് പടിക്കലിനെ (Devdutt Padikkal)ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത യുവരാജ് ആണെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.
Last IPL everyone thought Shivam Dube played like a young Yuvraj Singh. Perhaps, they should have waited a year longer for another RCB player.
Devdutt Padikkal is such a treat to watch!— Joy Bhattacharjya (@joybhattacharj) September 21, 2020
Outstanding debut from young Padikkal. Can see why there was so much hype about him. Wish him well, he is exciting. Loved the on-side pick-up shot and the drive over mid-off
— Harsha Bhogle (@bhogleharsha) September 21, 2020