IPL 2024 : രോഹിത്ത് ശർമ എഫെക്ടോ? പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടി

Mumbai Indians Captaincy Issue : കഴിഞ്ഞ ദിവസമാണ് മുംബൈ ഇന്ത്യൻസ് തങ്ങൾക്ക് അഞ്ച് തവണ ഐപിഎൽ കിരീടം നേടി നൽകിയ രോഹിത് ശർമയെ തഴഞ്ഞ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിച്ചത്

Written by - Jenish Thomas | Last Updated : Dec 16, 2023, 02:31 PM IST
  • 12.8 മില്യൺ ഫോളോവേഴ്സാണ് നിലവിൽ മുംബൈക്കുള്ളത്
  • മുംബൈ ഇന്ത്യൻസിന് നഷ്ടമായത് നാല് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്
IPL 2024 : രോഹിത്ത് ശർമ എഫെക്ടോ? പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യൻസിന് സോഷ്യൽ മീഡിയയിൽ വൻ തിരിച്ചടി

Mumbai Indians Social Media Followers : അഭ്യുഹങ്ങൾ എല്ലാം ശരിവെച്ചുകൊണ്ടായിരുന്നു മുംബൈ ഇന്ത്യൻസ് കഴിഞ്ഞ ദിവസം രോഹിത് ശർമയെ തഴഞ്ഞ് ഹാർദിക് പാണ്ഡ്യയെ ക്യപ്റ്റനാക്കി നിയമിച്ചത്. ഇതോടെ രോഹിത് ശർമ തന്റെ പത്ത് വർഷത്തെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞു നൽകി. മുംബൈ തലമുറ കൈമാറ്റത്തിനാണ് ശ്രമിച്ചെങ്കിലും ഇത് ആരാധകർക്ക് അത്രകണ്ട ഇഷ്ടമായിട്ടില്ല. തങ്ങളുടെ ഇഷ്ട ടീമിനെ കൊണ്ട് അഞ്ച് തവണ കിരീടത്തിൽ മുത്തമിടിപ്പിച്ച രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതോടെ മുംബൈക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രോഹിത്തിനെ മാറ്റി പാണ്ഡ്യയെ ക്യാപ്റ്റനാക്കിയെന്നുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെ ഒരു മണിക്കൂറിനിടെ മുംബൈ ഇന്ത്യൻസിന് നഷ്ടമായത് നാല് ലക്ഷത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ്.

ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്യുന്നവരുടെ കണക്ക് ഇനിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഐപിഎൽ ടീമുകളുടെ പട്ടികയിൽ മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 13 മില്യൺ ഫോളോവേഴ്സുമായി ചെന്നൈ സൂപ്പർ കിങ്സ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.12.8 മില്യൺ ഫോളോവേഴ്സാണ് മുംബൈക്കുള്ളത്. ഇതിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുംബൈയെ പിന്തുടരുന്നവരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കൂടാതെ ടീമിനോടുള്ള പ്രതിഷേധം ആരാധകർ ജേഴ്സി കത്തിച്ചും മറ്റുമായി പ്രകടപ്പിക്കുകയും ചെയ്തു.

ALSO READ : IPL 2024: അഭ്യൂഹങ്ങൾ ശരി തന്നെ! ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് നായകൻ

2011 ആണ് ഡെക്കാൻ ചാജേഴ്സിൽ നിന്നും രോഹിത് ശർമ മുംബൈയിലേക്കെത്തുന്നത്. തുടർന്ന് രണ്ട് സീസണുകൾക്ക് സച്ചിൻ ടെൻഡുൽക്കർ വിരമിച്ചതിന്റെ ഒഴിവിലേക്കാണ് മുംബൈ രോഹിത്തിന് ടീമിനെ നയിക്കാനുള്ള ചുമതല നൽകുന്നത്. മുംബൈ അഞ്ച് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടതെല്ലാം രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ കീഴിലായിരുന്നു. ഐപിഎല്ലിലെ ക്യാപ്റ്റൻസി മികവ് തന്നെയായിരുന്നു 2021 വിരാട് കോലിക്ക് പകരമായി രോഹിത്തിനെ ഇന്ത്യൻ ടീമിന്റെ നായകന്റെ ചുമതല നൽകിയത്.

ഭാവിയിലേക്കുള്ള മാറ്റം എന്ന ലക്ഷ്യവെച്ചാണ് ഈ തീരുമാനമെന്നാണ് മുംബൈ ഇന്ത്യൻസിന്റെ ആഗോള പെർഫോർമെൻസ് തലവൻ മഹേള ജയവർധന അറിയിച്ചിരിക്കുന്നത്. ഐപിഎൽ താരലേലത്തിന് മുന്നോടിയായിട്ടുള്ള താരകൈമാറ്റത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്നു ഹാർദിക് പാണ്ഡ്യയെ വൻ തുകയ്ക്ക് മുംബൈയിലേക്ക് തിരികെ എത്തിക്കുന്നത്. വൻ തുകയ്ക്ക് പുറമെ മുംബൈയുടെ ക്യാപ്റ്റൻസി സ്ഥാനവും പാണ്ഡ്യക്ക് ഫ്രാഞ്ചൈസി മുന്നോട്ട് വെച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News