Arjun Tendulkar: അരങ്ങേറ്റത്തിന് പിന്നാലെ വിവാദം; ക്യാമറാമാനെ അധിക്ഷേപിച്ച് അർജുൻ ടെണ്ടുൽക്കർ

Arjun Tendulkar abuse: ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പ്രകോപിതനായ അർജുൻ ക്യാമറാമാനെ അധിക്ഷേപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 01:17 PM IST
  • ഹൈദരാബാദിനെതിരായ മത്സരത്തിൽ തന്റെ കന്നി വിക്കറ്റ് അർജുൻ ടെണ്ടുൽക്കർ സ്വന്തമാക്കിയിരുന്നു.
  • ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് അർജുൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
  • മത്സരത്തിൽ അർജുൻ ടെണ്ടുൽക്കർ 2.5 ഓവറിൽ 18 റൺസ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി.
Arjun Tendulkar: അരങ്ങേറ്റത്തിന് പിന്നാലെ വിവാദം; ക്യാമറാമാനെ അധിക്ഷേപിച്ച് അർജുൻ ടെണ്ടുൽക്കർ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാദത്തിൽ. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിനിടെ ക്യാമറാമാനെ അർജുൻ അധിക്ഷേപിച്ചു. നിരന്തരമായി ക്യാമറാമാൻ തന്നെ ഫോക്കസ് ചെയ്യുന്നതിൽ അർജുൻ അസംതൃപ്തനായിരുന്നു. ഇതാണ് താരത്തെ പ്രകോപിതനാക്കിയത്. 

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തന്റെ കന്നി വിക്കറ്റ് അർജുൻ ടെണ്ടുൽക്കർ സ്വന്തമാക്കിയിരുന്നു. ഭുവനേശ്വർ കുമാറിനെ പുറത്താക്കിയാണ് അർജുൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മത്സരത്തിൽ, അർജുൻ ടെണ്ടുൽക്കർ 2.5 ഓവറിൽ 18 റൺസ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിൽ 20 റൺസ് പ്രതിരോധിക്കാനുള്ള ചുമതല അർജുൻ ടെണ്ടുൽക്കറിനാണ് നായകൻ രോഹിത് ശർമ്മ നൽകിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ അർജുൻറെ പ്രകടനത്തിനൊടുവിൽ 14 റൺസിനായിരുന്നു മുംബൈയുടെ വിജയം. രോഹിത് ശർമ്മ തന്നെയാണ് അർജുന് വേണ്ടി ഭുവനേശ്വറിൻറെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയത്.  

ALSO READ: ഐപിഎല്ലിൽ ഇന്ന് കരുത്തൻമാർ കളത്തിൽ; രാജസ്ഥാനും ലക്നൗവും ഏറ്റുമുട്ടും

സച്ചിൻ ടെൻഡുൽക്കറിനൊപ്പം മുംബൈ ഇന്ത്യൻസിലും ഇന്ത്യൻ ടീമിലും കളിച്ച താരമായ രോഹിത് ഇപ്പോൾ സച്ചിൻറെ മകനൊപ്പവും ഡ്രസിംഗ് റൂം പങ്കിട്ടിരിക്കുകയാണ്. ജീവിതം ഇപ്പോഴാണ് പൂർണമായതെന്ന് മത്സര ശേഷം രോഹിത് ശർമ്മ പറഞ്ഞു. മൂന്ന് വർഷമായി അർജുൻ ഈ ടീമിന്റെ ഭാഗമാണ്. എന്ത് ചെയ്യണമെന്ന് അർജുന് വ്യക്തമായി അറിയാം. പൂർണമായ ആത്മവിശ്വാസമുള്ള അർജുൻ ആദ്യ ഓവറുകളിൽ പന്ത് സ്വിംഗ് ചെയ്യിക്കാനും അവസാന ഓവറുകളിൽ യോർക്കർ എറിയാനും ശ്രമിക്കുന്നത് മികച്ച ലക്ഷണമാണെന്നും രോഹിത് കൂട്ടിച്ചേർത്തു. 

 

മുംബൈയ്ക്ക് വേണ്ടി മറ്റൊരു മികച്ച ഇന്നിംഗ്‌സ് കളിച്ച തിലക് വർമ്മ എന്ന യുവതാരത്തെയും രോഹിത് ശർമ്മ പ്രശംസിച്ചു. കഴിഞ്ഞ സീസണിലാണ് തിലക് വർമ്മ എന്ന താരത്തെ കണ്ടെത്തിയത്. തിലകിന് എന്ത് ചെയ്യാൻ കഴിയുമെന്ന് എല്ലാവരും കണ്ടു കഴിഞ്ഞു. ബൌളർക്ക് പകരം ബൌളിനെയാണ് തിലക് കളിക്കുന്നതെന്നും ഇത് മികച്ച സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News