ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്. ചെന്നൈയുടെ ഹോം ഗ്രൌണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.
തുടർച്ചയായ മൂന്ന് വിജയങ്ങൾ ആഘോഷമാക്കിയ ചെന്നൈയ്ക്ക് അവസാന മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് മുന്നിൽ കാലിടറിയിരുന്നു. വിജയവഴിയിൽ തിരിച്ചെത്തി പ്ലേ ഓഫിലേയ്ക്ക് ഒരുപടി കൂടി അടുക്കാനുറച്ചാകും എം എസ് ധോണിയുടെ നേതൃത്വത്തിൽ മഞ്ഞപ്പട ഇന്ന് ഇറങ്ങുക. രാജസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയതോടെ പോയിൻറ് ടേബിളിൽ ചെന്നൈ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു.
ALSO READ: കൊൽക്കത്തയെ പഞ്ഞിക്കിട്ട് വിജയ് ശങ്കർ; ഗുജറാത്തിന് തകർപ്പൻ ജയം
മറുഭാഗത്ത്, നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാകും പഞ്ചാബ് ചെന്നൈയ്ക്ക് എതിരെ ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ലക്നൌ സൂപ്പർ ജയൻറ്സിനോട് 257 റൺസ് വഴങ്ങിയ പഞ്ചാബിനെ അലട്ടുന്നത് ബൌളിംഗ് നിരയുടെ പ്രകടനമാണ്. നീണ്ട ബാറ്റിംഗ് നിരയുള്ള ചെന്നൈയ്ക്ക് എതിരെ പഞ്ചാബിൻറെ ബൌളർമാർ എന്ത് തന്ത്രമാണ് പയറ്റുക എന്ന് കണ്ടറിയണം. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 4 വിജയങ്ങളുമായി പോയിൻറ് പട്ടികയിൽ ആറാമതാണ് പഞ്ചാബ്. ചെന്നൈയിൽ മഴ ഭീഷണി നിലനിൽക്കുന്നത് മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
സാധ്യതാ ടീം
ചെന്നൈ സൂപ്പർ കിംഗ്സ് സാധ്യതാ ഇലവൻ : ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി C & WK), തുഷാർ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹേഷ് തീക്ഷണ, ആകാശ് സിംഗ്
പഞ്ചാബ് കിംഗ്സ് സാധ്യതാ ഇലവൻ: ശിഖർ ധവാൻ (C), അഥർവ ടൈഡെ, ലിയാം ലിവിംഗ്‌സ്റ്റൺ, സിക്കന്ദർ റാസ, ജിതേഷ് ശർമ്മ (WK), സാം കറൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...