IPL 2023: കൊൽക്കത്തയെ പഞ്ഞിക്കിട്ട് വിജയ് ശങ്കർ; ഗുജറാത്തിന് തകർപ്പൻ ജയം

KKR vs GT scorecard: ജയത്തോടെ പോയിൻറ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനത്ത് എത്തി. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 08:12 PM IST
  • കൊൽക്കത്ത ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
  • വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്.
  • പരാജയത്തോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
IPL 2023: കൊൽക്കത്തയെ പഞ്ഞിക്കിട്ട് വിജയ് ശങ്കർ; ഗുജറാത്തിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയ് ശങ്കറുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ഗുജറാത്തിൻറെ വിജയം അനായാസമാക്കിയത്. 

ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും ഗുജറാത്തിന് മികച്ച തുടക്കമാണ് നൽകിയത്. 4 ഓവറിൽ ഇരുവരും ചേർന്ന് 41 റൺസ് അടിച്ചെടുത്തു. 10 റൺസുമായി സാഹ മടങ്ങിയപ്പോൾ ക്രീസിലെത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയും ഗില്ലും ചേർന്ന് 50 റൺസിൻറെ കൂട്ടുകെട്ടുണ്ടാക്കി. പാണ്ഡ്യ 26 റൺസുമായി മടങ്ങിയപ്പോൾ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ഗിൽ 35 പന്തിൽ 49 റൺസ് നേടി. 8 ബൌണ്ടറികളാണ് ഗിൽ പായിച്ചത്. 

ALSO READ: 'ദേശീയ ടീം വിടൂ'; ആറ് ഇംഗ്ലീഷ് താരങ്ങൾക്ക് കോടികൾ വാഗ്ദാനം ചെയ്ത് ഐപിഎൽ ഫ്രാഞ്ചൈസികൾ

മൂന്നാം വിക്കറ്റും വീണപ്പോൾ ക്രീസിൽ ഒരുമിച്ച വിജയ് ശങ്കറും ഡേവിഡ് മില്ലറും വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. 24 പന്തിൽ 51 റൺസ് നേടിയ വിജയ് ശങ്കറിൻറെ ബാറ്റിൽ നിന്ന് 2 ബൌണ്ടറികളും 5 സിക്സറുകളുമാണ് പിറന്നത്. വിജയ് ശങ്കർ തന്നെയാണ് ഗുജറാത്തിൻറെ ടോപ് സ്കോറർ. 18 പന്തിൽ 2 ബൌണ്ടറികളും 2 സിക്സറുകളും പറത്തിയ മില്ലർ 32 റൺസുമായി വിജയ് ശങ്കറിന് ഉറച്ച പിന്തുണ നൽകി. കൊൽക്കത്തയ്ക്ക് വേണ്ടി  ഹർഷിത് റാണ, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

നേരത്തെ, 39 പന്തിൽ 81 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസിൻറെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആന്ദ്രെ റസൽ 19 പന്തിൽ 34 റൺസ് നേടിയിരുന്നു. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷാമി 4 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ്വ ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി. ജയത്തോടെ പോയിൻറ് പട്ടികയിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത് എത്തി. നിർണായകമായ ഇന്നത്തെ മത്സരത്തിലെ പരാജയത്തോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News