"ഇര്‍ഫാന്‍ പഠാന് അടുത്ത ഹാഫിസ് സയീദ് ആകാന്‍ ആഗ്രഹം..." രൂക്ഷ മറുപടിയുമായി താരം!!

മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ അദ്ദേഹം നടത്തിയ പല ട്വീറ്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Last Updated : Jul 3, 2020, 05:15 PM IST
"ഇര്‍ഫാന്‍ പഠാന് അടുത്ത ഹാഫിസ് സയീദ് ആകാന്‍ ആഗ്രഹം..." രൂക്ഷ  മറുപടിയുമായി താരം!!

മുംബൈ: മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ അദ്ദേഹം നടത്തിയ പല ട്വീറ്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് കാണുന്ന മതപരമായ വിവേചനത്തെപ്പറ്റി നടത്തിയ ട്വീറ്റുകള്‍ നേരിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

എന്നാല്‍, ഇത്തവണ  ആരാധക പ്രതികരണത്തിന്  കാരണമായത്, കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് ബാറ്റി൦ഗില്‍  സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നില്‍ ഗ്രേഗ് ചാപ്പലല്ലെന്ന് താരം അടുത്തിടെ വ്യക്തതമാക്കിയതിനെ തുടര്‍ന്നാണ്.

അടുത്ത ഹാഫിസ് സയീദ് ആകാനുള്ള ആഗ്രഹം മറച്ചുവെക്കുന്നില്ലെന്ന മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇര്‍ഫാന്‍ പത്താനെതിരെ ട്വീറ്റ ചെയ്ത ആരാധകനെതിരെ രൂക്ഷമറുപടിയുമായി താരം. കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് മതപരമായ ഐക്യത്തെക്കുറിച്ചുള്ള വിഷയങ്ങളെക്കുറിച്ച്‌ പത്താന്‍ തുറന്നുപറഞ്ഞിരുന്നു, ഇത് സോഷ്യല്‍ മീഡിയയില്‍ ഏതാനും ട്രോളുകള്‍ നേടികൊടുക്കാനും കാരണമായി. 

കരിയര്‍ നശിപ്പിച്ചത് ചാപ്പലല്ലെന്ന് വ്യക്തമാക്കിയ പഠാന്‍, ഇന്ത്യക്കാരനല്ലാത്തതിനാല്‍ ആര്‍ക്കും കേറി മേയാവുന്ന വ്യക്തിയായി ചാപ്പലിനെ കാണരുതെന്നും തനിക്ക് ബാറ്റി൦ഗില്‍  സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നുവെന്നാണ് പഠാന്‍ പറഞ്ഞത്. 
എന്നെ മൂന്നാം സ്ഥാനത്തേക്ക് അയയ്ക്കാന്‍ സച്ചിന്‍ പാജി രാഹുല്‍ ദ്രാവിഡിനെ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു 'തനിക്ക് സിക്‌സറുകള്‍ അടിക്കാന്‍ ശക്തിയുണ്ട്, പുതിയ പന്ത് ഏറ്റെടുക്കാനും ഫാസ്റ്റ് ബൗളര്‍മാരെ നന്നായി കളിക്കാനും കഴിയുമെന്നും ഇതേ തുടര്‍ന്നാണ് മുരളീധരന്‍ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍  ആദ്യമായി താന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയത് പഠാന്‍  പറഞ്ഞു.

എന്നാല്‍ ചിലര്‍ക്ക്  ഇത് അത്ര രസിച്ചില്ല എന്ന് വേണം കരുതാന്‍. താരത്തിന് ഒരു വ്യക്തി നല്‍കിയ കമന്റ്  ഇങ്ങനെയായിരുന്നു 'അടുത്ത ഹാഫിസ് സയീദ് ആകാനുള്ള ആഗ്രഹം ഇര്‍ഫാന്‍ പഠാന്‍ മറച്ചുവയ്ക്കുന്നില്ല. ഇത് കഷ്ടമാണ്'. ഇതോടെ ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രതിഷേധം പങ്കുവച്ച്‌ പഠാനും രംഗത്തെത്തി. 'ചിലരുടെ മനഃസ്ഥിതി ഇതാണ്. എവിടെയാണ് നമ്മള്‍ എത്തിനില്‍ക്കുന്നത്? #ഷെയിം, #ഡിസ്ഗസ്റ്റഡ് എന്നീ ഹാഷ്ടാഗുകള്‍ സഹിതം പഠാന്‍ കുറിച്ചു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനെ ദുരുപയോഗം ചെയ്ത ഹാന്‍ഡില്‍ യഥാര്‍ത്ഥ ഉപയോക്താവല്ലെന്ന്  ബോളിവുഡ് താരം റിച്ച ചദ്ദ ഉള്‍പ്പെടെ നിരവധി പേര്‍  മറുപടി നല്‍കിയിരുന്നു.   എന്നാല്‍ പഠാന് വിടാനുള്ള ഭാവമില്ലായിരുന്നു. അക്കൗണ്ട് വ്യാജമാണെങ്കിലും ഇതിനു പിന്നില്‍ ഏതെങ്കിലും ഒരു വ്യക്തിയുണ്ടാകുമല്ലോ എന്നായിരുന്നു പഠാന്‍ നല്‍കിയ  മറുപടി.

 

Trending News