ISL Kerala Blasters vs Jamshedpur FC : ഇന്ത്യൻ സൂപ്പർ ലൂഗിൽ ജംഷെഡ്പൂർ എഫ്സിക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. 17-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റാക്കോസാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. അഡ്രിയാൻ ലൂണ എടുത്ത ഫ്രീകിക്ക് നേരെ ജെഎഫ്സിയുടെ ഗോൾ മുഖത്തേക്കെത്തുകയായിരുന്നു. തുടർന്ന് ഒരു ടാപ് ഇനിലൂടെ ദിമിത്രിയോസ് ഗോളാക്കി മാറ്റുകയായിരുന്നു. സീസണിലെ താരത്തിന്റെ നാലമത്തെ ഗോളാണ് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്സിൽ പിറന്നത്. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ കേരളം 0-1ന് മുന്നിലാണ്.
പന്ത് പിടിച്ചടക്കി മികച്ച പാസിങ് ഗെയിമോടൊണ് ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ നേരിടുന്നത്. ആദ്യ പകുതിയിൽ 66 ശതമാനം പൊസ്സെഷൻ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്ത. മാർക്കോ ലെസ്കോവിച്ചിന്റെ പ്രതിരോധനിര പരമാവധി പിഴവ് വരുത്താതെയാണ് മത്സരം നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.
ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും
12 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ ജെഎഫ്സി മൂന്നും ബ്ലാസ്റ്റേഴ്സ് രണ്ടും വീതം ജയം നേടി. 2021 സീസണിൽ ബ്ലാസ്റ്റേഴ്സ് ജെംഷെഡ്പൂരിനെ സെമിയിൽ തകർത്താണ് എച്ച്എഫ്സിയുമായിട്ടുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ALSO READ : ISL : വമ്പന്മാരെ കൊമ്പന്മാർ തളച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് ജയം
.@sahal_samad's shot goes over the bar!
Watch the #JFCKBFC game live on @DisneyPlusHS: https://t.co/F3EQAc1AeD and @OfficialJioTV!
Live Updates: https://t.co/gbQkE7mq1B#HeroISL #LetsFootball #JamshedpurFC #KeralaBlasters pic.twitter.com/LnSe2wJ2J0
— Indian Super League (@IndSuperLeague) December 4, 2022
കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?
വൈകിട്ട് 7.30നാണ് മത്സരം. ഹൈദരാബാദ് ഗച്ചിബോളി സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേയിങ് ഇലവൻ : ഗിൽ, സന്ദീപ്, ലെസ്കോവിച്ച്, ഹോർമിപാം, നിഷു കുമാർ, ഇവാൻ കലിയൂഷ്നി, ജീക്ക്സൺ സിങ്, സഹൽ, ലൂണ, കെ പി രാഹുൽ, ദിമിത്രിയോസ്
ജംഷെഡ്പൂരിന്റെ പ്ലേയിങ് ഇലവൻ : രഹ്നേഷ്, റെന്തിലി, ഹാർട്ടിലി, സാബിയ, ലാല്ലാവ്മാവ്മ, തോമസ്, വികാശ് സിങ്, ഫറൂഖ് ചൌധരി, ഋത്വിക് ദാസ്, ബോറിസ് സിങ്, ചുക്ക്വു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...