ISL 2022-23 : രണ്ടാഴ്ചത്തെ ഇടവേള കഴിഞ്ഞു; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂരിനെതിരെ; എപ്പോൾ എവിടെ കാണാം?

ISL Jamshedpur FC vs Kerala Blasters Live Streaming രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ഇന്ന് ഇറങ്ങുന്നത്

Written by - Jenish Thomas | Last Updated : Dec 4, 2022, 05:06 PM IST
  • ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്സിൽ ജാർഖണ്ഡ് ടീമിനെ ബ്ലാസ്റ്റേഴ്സ് നേരിടുക
  • 12 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്.
  • അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു
  • വൈകിട്ട് 7.30നാണ് മത്സരം
ISL 2022-23 : രണ്ടാഴ്ചത്തെ ഇടവേള കഴിഞ്ഞു; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷെഡ്പൂരിനെതിരെ; എപ്പോൾ എവിടെ കാണാം?

ISL Kerala Blasters vs Jamshedpur FC Live : രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ഇറങ്ങുന്നു. ജംഷെഡ്പൂരിനെ അവരുടെ തട്ടകത്തിൽ വെച്ച് നേരിടാൻ ഒരുങ്ങുകയാണ്. ഏറ്റവും അവസാനമായി ഹൈദരാബാദ് എഫ്സിയെ അവരുടെ സ്വന്തം മൈതാനത്ത് വെച്ച് തോൽപ്പിച്ച് ഹാട്രിക് ജയം നേടിയ ആത്മവിശ്വാസത്തിലാണ് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്സിൽ ജാർഖണ്ഡ് ടീമിനെ ബ്ലാസ്റ്റേഴ്സ് നേരിടുക.  സീസണിൽ മോശം ഫോം തുടരുന്ന ജെഎഫ്സി ഒരു തിരിച്ച് വരവിനായി ശ്രമിക്കുകയായണ്.

ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും

12 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ ഏഴ് മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ ജെഎഫ്സി മൂന്നും ബ്ലാസ്റ്റേഴ്സ് രണ്ടും വീതം ജയം നേടി. 2021 സീസണിൽ ബ്ലാസ്റ്റേഴ്സ് ജെംഷെഡ്പൂരിനെ സെമിയിൽ തകർത്താണ് എച്ച്എഫ്സിയുമായിട്ടുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ALSO READ : ISL : വമ്പന്മാരെ കൊമ്പന്മാർ തളച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് ജയം

കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?

വൈകിട്ട് 7.30നാണ് മത്സരം. ജംഷെഡ്പൂർ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്സിൽ സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News