Niyas: മലയാളി താരം നിയാസ് ഈസ്റ്റ്‌ ബംഗാളിലേക്ക്; അടുത്ത സീസണിൽ ബൂട്ടണിയും

Niyas signed for East Bengal FC: വരും സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് നിയാസിന്റെ പ്രതീക്ഷ.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 02:44 PM IST
  • കോഴിക്കോട് സ്വദേശിയും ദുബൈ വോൾഗ എഫ് സി താരവുമാണ് നിയാസ്.
  • കെ പി ഉത്തമനാണ് നിയാസ് എന്ന പ്രതിഭയെ കണ്ടെത്തുന്നത്.
  • തന്നെ പോലെ ഒരുപാട് കളിക്കാർ ദുബൈയിൽ ഉണ്ടെന്ന് നിയാസ് പറഞ്ഞു.
Niyas: മലയാളി താരം നിയാസ് ഈസ്റ്റ്‌ ബംഗാളിലേക്ക്; അടുത്ത സീസണിൽ ബൂട്ടണിയും

കോഴിക്കോട് സ്വദേശിയും ദുബൈ വോൾഗ എഫ് സി താരവുമായ നിയാസ് ഈസ്റ്റ്‌ ബംഗാളിലേക്ക്. ദുബൈ വോൾഗ എഫ് സിയുടെയും കെ ഇ എഫ് യുടെയും മുൻ മാനേജറായ കെ പി ഉത്തമനാണ് നിയാസ് എന്ന പ്രതിഭയെ കണ്ടെത്തുന്നത്. വരും സീസണിൽ ഈസ്റ്റ്‌ ബംഗാൾ ടീമിന് വേണ്ടി മികച്ച കളി കാഴ്ചവെയ്ക്കാനാകുമെന്നാണ് നിയാസിന്റെ പ്രതീക്ഷ.

ഒരു സാധാരണ കളിക്കാരനായ എന്നെ  പ്രൊഫഷണൽ ഫുട്ബോളിൽ എത്തിക്കുന്നത് ഉത്തമൻ ചേട്ടനാണ്. ഫുട്ബാളിനോടുള്ള അൺ ലിമിറ്റഡ് പാഷൻ നിറഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഫുട്ബോൾ അല്ലാതെ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ല അദ്ദേഹത്തിന്. ഇന്ന് എനിക്ക് കിട്ടിയ ഈ അവസരം ഉത്തമൻ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ കിട്ടില്ലായിരുന്നു. എന്നെ പോലെ ഒരുപാട് കളിക്കാർ ദുബൈയിൽ ഉണ്ട്. എനിക്ക് കിട്ടാൻ പോകുന്ന ഈ അവസരം അവർക്കും ഒരു പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയാസ് പറഞ്ഞു. 

ALSO READ: പ്രായം തളര്‍ത്താത്ത പോരാളി; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് സുനില്‍ ഛേത്രി

മലയാളി കളിക്കാർ ഏറെയുള്ള ഈസ്റ്റ്‌ ബംഗാൾ ടീമിൽ വീണ്ടും മലയാളി കളിക്കാരനെ എത്തിക്കുകയാണ് സ്റ്റാർ കോച്ച് ബിനോ ജോർജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News