Manchester Derby : നേർക്കുനേരെ യുണൈറ്റഡും സിറ്റിയും; മാഞ്ചസ്റ്റർ ഡെർബി എപ്പോൾ എവിടെ ലൈവായി കാണാം?

Manchester Derby Live Streaming ഓൾഡ് ട്രഫോർഡിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്കാണ് യുണൈറ്റഡും സിറ്റിയും തമ്മിൽ ഏറ്റുമുട്ടുക

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 05:59 PM IST
  • ജയത്തോടെ സിറ്റിയുമായിട്ടുള്ള പോയിന്റെ വ്യത്യാസം കുറയ്ക്കാനാണ് എറിക് ടെൻ ഹാഗ് ഇന്ന് ശ്രമിക്കുക.
  • കാർബാവോ കപ്പിൽ സതാംപ്ടണിനോട് നേരിടേണ്ടി വന്ന തോൽവിക്ക് ആശ്വാസം കണ്ടെത്താൻ പെപ്പ് ഗ്വാർഡിയോളയ്ക്ക് ഇന്ന് യുണൈറ്റഡിന്റെ തട്ടകത്തിൽ ജയം കണ്ടെത്തിയെ തീരു.
  • സീസണിൽ ഇരു ടീമും നേരത്തെ ഏറ്റമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു ജയം.
Manchester Derby : നേർക്കുനേരെ യുണൈറ്റഡും സിറ്റിയും; മാഞ്ചസ്റ്റർ ഡെർബി എപ്പോൾ എവിടെ ലൈവായി കാണാം?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി. ലീഗ് പോയിന്റ് പട്ടികയിൽ രണ്ടും നാലും സ്ഥാനക്കാർ ഓൾഡ് ട്രഫോർഡിൽ നേർക്കുനേരെ എത്തുമ്പോൾ തീ പാറുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജയത്തോടെ സിറ്റിയുമായിട്ടുള്ള പോയിന്റെ വ്യത്യാസം കുറയ്ക്കാനാണ് എറിക് ടെൻ ഹാഗ് ഇന്ന് ശ്രമിക്കുക. കാർബാവോ കപ്പിൽ സതാംപ്ടണിനോട് നേരിടേണ്ടി വന്ന തോൽവിക്ക് ആശ്വാസം കണ്ടെത്താൻ പെപ്പ് ഗ്വാർഡിയോളയ്ക്ക് ഇന്ന് യുണൈറ്റഡിന്റെ തട്ടകത്തിൽ ജയം കണ്ടെത്തിയെ തീരു. സീസണിൽ ഇരു ടീമും നേരത്തെ ഏറ്റമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു ജയം.

മാഞ്ചസ്റ്റർ ഡെർബി എപ്പോൾ

ഇന്ന് ജനുവരി 14ന് വൈകിട്ട് ആറ് മണിക്കാൻ മഞ്ചസ്റ്റർ യുണൈറ്റഡ്- മാഞ്ചസ്റ്റർ സിറ്റി പോരാട്ടം.

ALSO READ : Lionel Messi : റൊണാൾഡോയെക്കാൾ 100 മില്യൺ യൂറോ അധികം നൽകാം; മെസിക്ക് മുമ്പിൽ ഓഫർ വെച്ച് സൗദി ക്ലബ്

എവിടെയാണ് മാഞ്ചസ്റ്റർ ഡെർബി നടക്കുന്നത്?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിലാണ് ഇന്നത്തെ മാഞ്ചസ്റ്റർ ഡെർബി നടക്കുക

മാഞ്ചസ്റ്റർ ഡെർബി തത്സമയം എവിടെ കാണാം?

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്റ്റാർ നെറ്റ്വർക്കിനാണ്. മത്സരം സ്റ്റാർ സ്പോർട്സ് ചാനലിൽ കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News