Kulgam Encounter: കുൽ​ഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 10:13 AM IST
  • കദ്ദർ മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
  • പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
  • തുടർന്നാണ് മേഖലയിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
Kulgam Encounter: കുൽ​ഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. ഏറ്റമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. കദ്ദർ മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. തുടർന്നാണ് മേഖലയിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 

ഒക്ടോബറിൽ സെൻട്രൽ കശ്മീരിലെ ഗഗൻഗീറിലെ ടണൽ നിർമ്മാണ സൈറ്റിൽ നടന്ന മാരകമായ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്ന ഒരു ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ശ്രീനഗർ-ലേ ദേശീയ പാതയുടെ തുരങ്കത്തിൽ പണിയെടുക്കുന്ന തൊഴിലാളികളും ജോലിക്കാരുമായ ഏഴ് നിരായുധർ ആണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊഴിലാളികൾ വൈകുന്നേരം ക്യാമ്പ് സൈറ്റിലേക്ക് മടങ്ങുമ്പോഴാണ് ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നത്. ജൂൺ 9 ന് റിയാസിയിൽ നടന്ന ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും മാരകമായ സംഭവമാണിത്. ജൂൺ 9ന് ഭീകരരുടെ വെടിവെപ്പിൽ സാധാരണക്കാർ സഞ്ചരിച്ചിരുന്ന ബസ് താഴ്‌വരയിലേക്ക് മറിഞ്ഞ് ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരുന്നു. ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ബസ് മറിഞ്ഞത്. 

Also Read: Kerala Welfare Pension Fraud: 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കണം; പെൻഷൻ തട്ടിപ്പിൽ നടപടി, 6 ജീവനക്കാർക്ക് സസ്പെൻഷൻ

 

നവംബർ 23 ന് ബാരാമുള്ള പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ബാരാമുള്ള ജില്ലയിലെ കുൻസർ മേഖലയിൽ ഒരു ഭീകരരുടെ ഒളിത്താവളം തകർത്തു. നവംബർ 9 ന്, ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, രാജ്പുര, സോപോർ, ബാരാമുള്ളയിലെ ജനറൽ ഏരിയയിൽ സൈന്യവും ജെകെ പോലീസും സംയുക്ത ഓപ്പറേഷൻ നടത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News