ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനം മഹേന്ദ്രസിങ് ധോണി ഒഴിഞ്ഞു. നായക സ്ഥാനം ഒഴിയുകയാണെന്ന് ധോണി ബിസിസിഐയെ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതായി ധോണി അറിയിച്ചത്.
നേരത്തെ ടെസ്റ്റില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും വിരമിക്കുകയും ചെയ്ത ധോണി അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
I congratulate @msdhoni on an illustrious career as Capt who led #TeamIndia to memorable victories in T20WorldCup 2007 & 2011 @ICC WorldCup! pic.twitter.com/bTAZoJ9J9b
— Anurag Thakur (@ianuragthakur) January 4, 2017
കോഹ്‌ലിയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന താരം. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ നടത്തുന്ന മികച്ച പ്രകടനവും കോഹ്‌ലിക്ക് ഗുണകരമാവും. അതേസമയം, ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തു. ട്വീറ്റ് കാണാം.
.@msdhoni #captain pic.twitter.com/8IFLI8geRE
— sachin tendulkar (@sachin_rt) January 4, 2017
ധോണിയുടെ കീഴില്‍ ഇന്ത്യ രണ്ടു ലോകകപ്പ് നേടിയിരുന്നു. ടി20 ലോകകപ്പ്, 50 ഓവര്‍ ലോകകപ്പ് എന്നിവയാണ് ടീം സ്വന്തമാക്കിയത്. രണ്ടു ലോകകപ്പുകള്‍ ഇന്ത്യക്ക് നേടിത്തന്ന ആദ്യ നായകനും ധോണിയാണ്.
A true leader @msdhoni he influenced so many cricketing careers including mine when he asked me to open in the ICC Champions Trophy
— Rohit Sharma (@ImRo45) January 4, 2017