Hardik Pandya : കോടികളുടെ തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ അറസ്റ്റിൽ

Hardik Pandya Step Brother Case : ഹാർദിക് പാണ്ഡ്യയുടെയും സഹോദരൻ കൃണാൽ പാണ്ഡ്യയുടെയും പണമാണ് അർധ സഹോദരൻ തട്ടിയത്

Written by - Jenish Thomas | Last Updated : Apr 11, 2024, 06:41 PM IST
  • മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃതങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്.
  • 2021 ബിസിനെസ് ആവശ്യത്തിന് എന്ന പേരിൽ പാണ്ഡ്യ സഹോദരന്മാരിൽ പ്രതി പണം തട്ടിയത്.
Hardik Pandya : കോടികളുടെ തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരനെ കോടികളുടെ തട്ടിപ്പിൽ അറസ്റ്റ് ചെയ്തു. ഹാർദിക് പാണ്ഡ്യയുടെയും സഹോദരൻ കൃണാൽ പാണ്ഡ്യയുടെയും 4.3 കോടി രൂപ തട്ടിയ കേസിലാണ് അർധ സഹോദരൻ വൈഭവ് പാണ്ഡ്യയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃതങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്.

2021 ബിസിനെസ് ആവശ്യത്തിന് എന്ന പേരിൽ പാണ്ഡ്യ സഹോദരന്മാരിൽ പ്രതി പണം തട്ടിയത്. ബിസിനെസിൽ 40 ശതമാനം വീതം പാണ്ഡ്യ സഹോദരന്മാർ നിക്ഷേപം നടത്തിയിരുന്നു. ബാക്കി 20 ശതമാനം അറസ്റ്റിലായ വൈഭവുമാണ് നിക്ഷേപം ചെയ്തത്. ബിസിനെസിൽ ലാഭം ഇതെ അനുപാതത്തിൽ പങ്കുവെക്കാനായിരുന്നു മൂന്ന് പേരും തീരുമാനിച്ചത്. എന്നാൽ ബിസിനെസ് നടത്തിപ്പുകാരനായ വൈഭവ് ഈ ധാരണ തെറ്റിക്കുകയായിരുന്നു. 

ALSO READ : IPL 2024 : ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ അക്കൗണ്ട് തുറന്നു; ഡൽഹിയെ തകർത്തത് 29 റൺസിന്

ഇതിലൂടെ ഹാർദിക്കിനും കൃണാലിനും 4.3 കോടി രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഇന്നലെ മാർച്ച് പത്താം തീയതി മുംബൈ പോലീസ് വൈഭവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിൽ വിട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News