IPL 2024 : ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ അക്കൗണ്ട് തുറന്നു; ഡൽഹിയെ തകർത്തത് 29 റൺസിന്

IPL 2024 MI vs DC Highlights : വെറും പത്ത് പന്തിൽ 39 റൺസെടുത്ത കരീബിയൻ താരം റൊമാരിയോ ഷെപ്പേർഡാണ് മുംബൈ ഇന്ത്യൻസിന്റെ വിജയശിൽപ്പി

Written by - Jenish Thomas | Last Updated : Apr 7, 2024, 08:41 PM IST
  • റൊമാരിയോ ഷെപ്പാർഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ ഡൽഹിക്കെതിരെ കൂറ്റൻ ലക്ഷ്യമൊരുക്കിയത്.
  • 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 205 റൺസെടുക്കാനെ സാധിച്ചുള്ളൂ.
IPL 2024 : ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ അക്കൗണ്ട് തുറന്നു; ഡൽഹിയെ തകർത്തത് 29 റൺസിന്

ഐപിഎൽ 2024 സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. കൂടാതെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസിന്റെ ആദ്യ ജയമാണിത്. ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് തകർത്താണ് മുംബൈ സീസണിൽ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഡൽഹിക്കെതിരെ 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പാർഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ ഡൽഹിക്കെതിരെ കൂറ്റൻ ലക്ഷ്യമൊരുക്കിയത്. 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 205 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ടോസ് നേടിയ ഡൽഹി മുംബൈയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. 49 റൺസെടുത്ത് രോഹിത് ശർമ പുറത്തായി. പരിക്ക് ഭേദമായി ടീമിലേക്ക് തിരികെയെത്തിയ സൂര്യകുമാർ യാദവ് റൺസൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. അവസാന ഓവറുകളിൽ ടിം ഡേവിഡും കരീബിയൻ റാമോരിയോ ഷെപ്പേർഡ് ചേർന്ന് അടിച്ച് കൂട്ടിയാണ് മുംബൈയുടെ സ്കോർ 234ലേക്കെത്തിച്ചത്.

ALSO READ : IPL 2024 : കെകെആറിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹിക്കും ക്യാപ്റ്റൻ പന്തിനും വൻ തിരിച്ചടി; ലക്ഷങ്ങൾ പിഴ ചുമത്തി

ദക്ഷിണാഫ്രിക്കൻ താരം അൻറിച്ച് നോക്കിയ നാല് ഓവറിൽ വിട്ട് നൽകിയത് 65 റൺസാണ്. ദക്ഷിണാഫ്രിക്കൻ താരമെറിഞ്ഞ അവസാന ഓവറിൽ 32 റൺസാണ് മുംബൈയുടെ കരീബിയൻ താരം അടിച്ചു കൂട്ടിയത്. ഡൽഹിക്ക് വേണ്ടി അക്സർ പട്ടേലും നോക്കിയയും രണ്ട് വിക്കറ്റുകൾ വീതം നേടി. ഖലീൽ അഹമ്മദാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഒരുഘട്ടത്തിൽ ജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പവർപ്ലെകളിൽ വേണ്ടത്ര റൺസെടുക്കാൻ സാധിക്കാതിരുന്നതാണ് ഡൽഹിക്ക് വെല്ലുവിളിയായത്. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്ബ്സ് അവസാനം പൊരുതിയെങ്കിലും ഡൽഹിയെ ജയത്തിലേക്കെത്താൻ സാധിച്ചില്ല. 25 പന്തിൽ 71 റൺസാണ് ദക്ഷിണാഫ്രിക്കൻ താരം അടിച്ചുകൂട്ടിയത്.

ബോളിങ്ങിൽ ജസ്പ്രിത് ബുമ്ര റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ചതാണ് ഡൽഹിയെ ജയത്തിൽ നിന്നും അകറ്റിയത്. ബുമ്ര നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടു കൊടുത്ത രണ്ട് വിക്കറ്റുകൾ നേടുകയും ചെയ്തു. ജെറാൾഡ് കോറ്റ്സി നാല് വിക്കറ്റുകൾ വീഴ്ത്തി. റൊമാരിയോ ഷെപ്പാർഡാണ് മറ്റൊരു വിക്കറ്റ് നേടിയത്. ജയത്തോടെ രണ്ട് പോയിന്റുമായി മുംബൈ ഐപിഎൽ 2024 പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തേക്കെത്തി. ഡൽഹി അവസാന സ്ഥാനത്തേക്ക് തഴയപ്പെടുകയും ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News