'ഓണ്‍ലൈന്‍ ചൂതാട്ടം' പ്രോഹത്സഹിപ്പിച്ചു: തമന്നയെയും കോഹ്‌ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം!!

 കൂടാതെ, ഓണ്‍ലൈനില്‍ ചൂത് കളിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകളെ നിരോധിക്കണമെന്നും ഇത് യുവാക്കളെ ആപ്പുകള്‍ക്ക് അടിമകളാക്കി മാറ്റുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

Last Updated : Jul 31, 2020, 06:16 PM IST
  • യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ താരങ്ങളെ ഉപയോഗിക്കുകയാണെന്നും താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
'ഓണ്‍ലൈന്‍ ചൂതാട്ടം' പ്രോഹത്സഹിപ്പിച്ചു: തമന്നയെയും കോഹ്‌ലിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം!!

ചെന്നൈ: 'ഓണ്‍ലൈന്‍ ചൂതാട്ടത്തെ' പ്രോഹത്സഹിപ്പിക്കുന്ന  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി(Virat Kohli)യെയും ചലച്ചിത്ര താരം തമന്ന ഭാട്ടിയ(Tamannah)യെയും അറസ്റ്റ് ചെയ്യണമെന്ന് ഹര്‍ജി. 

ചെന്നൈ(Chennai)യിലെ ഒരു അഭിഭാഷകനാണ് താരങ്ങള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, ഓണ്‍ലൈനില്‍ ചൂത് കളിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകളെ നിരോധിക്കണമെന്നും ഇത് യുവാക്കളെ ആപ്പുകള്‍ക്ക് അടിമകളാക്കി മാറ്റുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

വിവാഹബന്ധം വേര്‍പ്പെടുത്താനൊരുങ്ങി അനുഷ്കയും വിരാടും? ട്രെന്‍ഡിംഗായി #VirushkaDivorce

യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ താരങ്ങളെ ഉപയോഗിക്കുകയാണെന്നും താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഓണ്‍ലൈനില്‍ ചൂതാടാന്‍ പണം നല്‍കാന്‍ കഴിയാതെ വന്നതിടെ ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചൊവ്വാഴ്ച ഈ കേസില്‍ വാദം കേള്‍ക്കും. 

Trending News