ഭാര്യയ്ക്ക് ചോക്ലേറ്റ് എക്ലയേഴ്സ് ഉണ്ടാക്കി കോലി, ഇത് തന്നെ വഷളാക്കുന്നെന്ന് അനുഷ്ക

സോഷ്യൽമീഡിയയിൽ സജീവമായ താരജോഡികളാണ് വിരാട് കോലിയും, അനുഷ്ക ശർമയും. ഇപ്പോഴിതാ വിരാട് കോലിയുടെ പാചക വൈദ​ഗ്ധ്യത്തിൻ്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ അനുഷ്ക ശർമ.

Last Updated : Jul 30, 2020, 04:34 PM IST
  • ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്
  • അടുത്തിടെ അനുഷ്കയ്ക്കായി വിരാട് കേക്ക് നിർമ്മിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഭാര്യയ്ക്ക് ചോക്ലേറ്റ് എക്ലയേഴ്സ് ഉണ്ടാക്കി കോലി, ഇത് തന്നെ വഷളാക്കുന്നെന്ന് അനുഷ്ക

സോഷ്യൽമീഡിയയിൽ സജീവമായ താരജോഡികളാണ് വിരാട് കോലിയും, അനുഷ്ക ശർമയും. ഇപ്പോഴിതാ വിരാട് കോലിയുടെ പാചക വൈദ​ഗ്ധ്യത്തിൻ്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ അനുഷ്ക ശർമ.
 
കൊറോണക്കാലത്ത് ക്രിക്കറ്റ് കളികൾ തൽക്കാലത്തേക്ക് ഇല്ലെങ്കിലും അടുക്കളകാര്യത്തിൽ കൈ കടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു കോലി.  ഇക്കുറി അനുഷ്കയ്ക്കായി ചോക്ലേറ്റ് എക്ലയർ ആണ് വിരാട് ഉണ്ടാക്കിയത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്ക ചിത്രം പങ്കുവച്ചിരിക്കുന്നത്. വിരാടിന്റെ ചോക്ലേറ്റ് എക്ലയേഴ്സ് തന്നെ വഷളാക്കുന്നു എന്നു പറഞ്ഞാണ് അനുഷ്ക ചിത്രം പങ്കുവച്ചത്.

Also Read: 'ശ്രീശാന്ത് കാരണം ധോണിയെ വിലക്കും'.... ഒരു വിലക്ക് നല്ലതെന്ന് മറുപടി

അടുത്തിടെ അനുഷ്കയ്ക്കായി വിരാട് കേക്ക് നിർമ്മിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മേയ് ഒന്നിന് അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് കോലി കേക്ക് പരീക്ഷണത്തിന് മുതിർന്നത്. ആദ്യശ്രമം തന്നെ വിജയകരമായിരുന്നെന്നും കേക്ക് അനുഷ്കയ്ക്ക് ഇഷ്ടമായെന്നും കോലി പറഞ്ഞിരുന്നു. 

Trending News