ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റർ ശ്രയസ് ഐയ്യർ പുറത്ത്. പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറുന്ന താരത്തിന് പകരം മധ്യപ്രദേശ് താരം രജത് പാട്ടിധാർ ഇന്ത്യൻ ടീമിൽ. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് ശ്രെയസ് ഐയ്യർ ടീമിൽ നിന്നും വിട്ട് നിൽക്കുന്നത്. നാളെ ജനുവരി 19 ബുധനാഴ്ച ഹൈദരാബാദിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം. ഇത് രണ്ടാം തവണയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തിന് ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുന്നത്.
പരിക്കേറ്റ താരം കൂടുതൽ ചികിത്സക്കായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റി. പുറത്ത് എന്ത് തരം പരിക്കാണ് താരത്തിനേറ്റതെന്ന് ബിസിസിഐ വ്യക്തമാക്കിട്ടില്ല. അതേസമയം കഴിഞ്ഞ പരമ്പരകളിലായി ശ്രെയസിന്റെ ഭാഗ്യത്ത് നിന്നും ഭേദപ്പെട്ട ഇന്നിങ്സുണ്ടായില്ല. ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയിൽ 38 റൺസായിരുന്നു ഐയ്യറുടെ ഉയർന്ന സ്കോർ.
UPDATE - Team India batter Shreyas Iyer has been ruled out of the upcoming 3-match ODI series against New Zealand due to a back injury.
Rajat Patidar has been named as his replacement.
More details here - https://t.co/87CTKpdFZ3 #INDvNZ pic.twitter.com/JPZ9dzNiB6
— BCCI (@BCCI) January 17, 2023
ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി മികച്ച ഫോം തുടരുകയാണ് ആർസിബി താരം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലേക്കാണ് രജത്തിനെ ബിസിസിഐ വിളിക്കുന്നത്. എന്നാൽ താരത്തിന് ഇതുവരെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല.
ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടീം : രോഹിത് ശർമ, ശുബ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ.എസ് ഭരത്, ഹാർദിക് പാണ്ഡ്യ, രജത് പാട്ടിധാർ, വാഷിങ്ടൺ സുന്ദർ, ഷാബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് കിവീസിനെതിരെയുള്ളത്. ഹൈദരാബാദിൽ നാളെ നടക്കുന്ന മത്സരത്തിന് ശേഷം 21-ാം തീയതി റായിപൂരിലും 25-ാം തീയതി ഇൻഡോറിലും വെച്ചാണ് ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...