12 വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിന്‍റെ ഫലമാണ് ഈ മെഡല്‍‍: സാക്ഷി മാലിക്ക്

മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഗോദയിലൂടെ ഇന്ത്യന്‍ പതാകയുമേന്തി ഓടുന്നത് സ്വപ്നം കണ്ടിരുന്നുവെന്നും സാക്ഷി മാലിക്ക്. റിയോയിലെ ഒളിമ്പിക് മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാന താരം സാക്ഷി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും സാക്ഷി പറഞ്ഞു.

Last Updated : Aug 18, 2016, 05:38 PM IST
12 വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിന്‍റെ ഫലമാണ് ഈ മെഡല്‍‍: സാക്ഷി മാലിക്ക്

റിയോ: മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഗോദയിലൂടെ ഇന്ത്യന്‍ പതാകയുമേന്തി ഓടുന്നത് സ്വപ്നം കണ്ടിരുന്നുവെന്നും സാക്ഷി മാലിക്ക്. റിയോയിലെ ഒളിമ്പിക് മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ അഭിമാന താരം സാക്ഷി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണിതെന്നും സാക്ഷി പറഞ്ഞു.

എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. വിജയം എനിക്കൊപ്പം ആയിരിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു. ഒരിക്കലും പിന്നോട്ടുപോയില്ല, മുന്നോട്ടു പോകാനാണ് മനസ്സ് പറഞ്ഞത്. ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളെ സംബന്ധിച്ച് ഇത് ചരിത്ര നേട്ടമാണ്. 12 വര്‍ഷം നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഒളിമ്പിക് ജയം. ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടാനായതില്‍ അഭിമാനമുണ്ടെന്നും സാക്ഷി പറഞ്ഞു.

ഇന്ത്യന്‍ പതാകയുമേന്തി ഗോദയിലൂടെ ഓടുന്നത് തന്‍റെ സ്വപ്‌നങ്ങളിലുണ്ടായിരുന്നു അതുകൊണ്ട് വിജയത്തിനു ശേഷം ആദ്യം അന്വേഷിച്ചതും ത്രിവര്‍ണ്ണ പതാകയായിരുന്നുവെന്ന്‍ സാക്ഷി പറഞ്ഞു. ഒളിമ്പിക് മെഡലിലേക്കുള്ള തന്റെ യാത്രയില്‍ കൂടെ നിന്നവര്‍ക്കെല്ലാം തന്റെ വിജയത്തിനായി പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും സാക്ഷി ഫെയ്‌സ്ബുക്കിലും പ്രതികരിച്ചു.  നിരാശയോടെ തിരിച്ചു വരേണ്ടി വരില്ലെന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.

വനിതകളുടെ 58 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് സാക്ഷി മാലിക്ക്​ 125 കോടി ജനങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടത്. കിര്‍ഗിസ്താ​ന്‍റെ ഐസുലു ടിന്‍ബെക്കോവക്കെതിരെ 8-5ന് തോല്‍പിച്ചാണ് 23കാരിയായ ഇന്ത്യൻ താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്​.

Trending News