Rishabh Pant Health Update: ആശുപത്രിയിൽ നിന്ന് സന്തോഷവാർത്ത. ഋഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതോടെ താരത്തെ ICUവില്‍ നിന്നും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിൽ, 5 ഡോക്ടർമാരുടെ സംഘം 24 മണിക്കൂറും ഋഷഭ് പന്തിനെ നിരീക്ഷിക്കുകയാണ്. പന്തിന്‍റെ ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടതിനെ തുടർന്നാണ് ഐസിയുവിൽ നിന്ന് സ്വകാര്യ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത് എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Also Read:
വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിന് ശേഷം, ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ടീം ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്ത്. സൂചനകള്‍ അനുസരിച്ച് പന്ത്, ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടും, നിലവിൽ അഞ്ച് വിദഗ്ധ ഡോക്ടർമാരുടെ സംഘം രാപ്പകൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഋഷഭ് പന്ത് അതിവേഗം സുഖം പ്രാപിച്ചു വരുന്നതായി മാക്സ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്, എന്നാല്‍, ഋഷഭ് പന്തിന്‍റെ ലെഗ് ലിഗമെന്‍റ് എവിടെ ചികിത്സിക്കണമെന്ന് ബിസിസിഐ തീരുമാനിക്കണം.
രണ്ടു ദിവസം മുന്‍പാണ് ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ റൂർക്കിക്ക് സമീപം മുഹമ്മദ് പൂർ ജാത്തിന് സമീപം പന്ത് അപകടത്തില്‍പ്പെട്ടത്. വന്‍ ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്ക് പന്ത് രക്ഷപെടുകയായിരുന്നു. താരം സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍, കാര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
അപകടം നടന്നയുടനെ പന്തിനെ ആദ്യം റൂർക്കിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...