ദുരന്തസമയം അവസരമാക്കി; ചാഹലിനെ ട്രോളി രോഹിത്തും സെവാഗും

വയസായ രൂപത്തിലുള്ള ചഹാലിന്റെ മീം പങ്കുവെച്ചാണ് രോഹിത് ട്വീറ്റ്  ചെയ്തത്.      

Last Updated : Aug 10, 2020, 04:11 PM IST
    • ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹൽ കഴിഞ്ഞ ദിവസം ഡോക്ടറും നർത്തകിയും യുട്യൂബറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹ നിശ്ചയ വാർത്ത പുറത്തുവിട്ടിരുന്നു.
    • വയസായ രൂപത്തിലുള്ള ചാഹലിന്റെ മീം പങ്കുവെച്ചാണ് രോഹിത് ട്വീറ്റ് ചെയ്തത്.
ദുരന്തസമയം അവസരമാക്കി; ചാഹലിനെ ട്രോളി രോഹിത്തും സെവാഗും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹൽ കഴിഞ്ഞ ദിവസം ഡോക്ടറും നർത്തകിയും യുട്യൂബറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹ നിശ്ചയ വാർത്ത പുറത്തുവിട്ടിരുന്നു.  ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങളും  തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചാഹൽ പങ്കുവെച്ചിരുന്നു.  

ഇതിനു പിന്നാലെയാണ് ട്രോളുമായി സെവാഗും, രോഹിത് ശർമ്മയും രംഗത്തെത്തിയിരിക്കുന്നത്.  ദുരന്ത സമയം അവസരമായി എടുത്തു, അഭിനന്ദനങ്ങൾ  എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. കോറോണ കാലം അവസരമായി പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും ചാഹൽ അത് അനുസരിച്ചുവെന്നുമാണ് സെവാഗ് ട്വിറ്ററിൽ പറഞ്ഞത്.  

Also read: ICC ODI Rankings: ഒന്നും രണ്ടും സ്ഥാനങ്ങൾ പിടിച്ച് കൊഹ്ലിയും രോഹിത്തും

വയസായ രൂപത്തിലുള്ള ചഹാലിന്റെ മീം പങ്കുവെച്ചാണ് രോഹിത് ട്വീറ്റ്  ചെയ്തത്.  2050 ൽ നടക്കുന്ന IPL ൽ ചാഹൽ  യുവതാരത്തോടൊപ്പം  എന്ന കുറിപ്പോടെയാണ് എ  മീം അദ്ദേഹം പങ്കുവെച്ചത്.   

 

 

 

 

More Stories

Trending News