കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ടെന്നീസ് താരം സാനിയ മിര്‍സ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. മാതൃത്വം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന സാനിയയുടെ ചിത്രങ്ങള്‍ ആരാധകരെ
ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
അനം മിര്‍സ രൂപകല്പന ചെയ്ത ഇന്തോ-വെസ്റ്റേണ്‍ ലുക്കിലുള്ള അനാര്‍ക്കലി ധരിച്ചു നില്ക്കുന്ന ചിത്രമാണ് അവസാനമായി താരം പങ്ക് വച്ചിരിക്കുന്നത്.
ഗര്‍ഭം മറച്ചുവെക്കാത്ത, എന്നാല്‍ കുലീനത്വമുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. സാനിയ തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടത്. ചിത്രങ്ങള്‍ ആവേശത്തോടെ സ്വീകരിച്ച ആരാധകലോകം സോഷ്യല്‍ മീഡിയയിലൂടെ ഇവ ഷെയര്‍ ചെയ്യുന്നുമുണ്ട്.
അതേസമയം, കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന യുഎന്‍ വിമന്‍ ഇന്ത്യ ചടങ്ങില്‍ സാനിയ എത്തിയത് ഗര്‍ഭകാല വസ്ത്രങ്ങളുടെ മോഡലിനെപ്പോലെയാണ്. കറുത്ത ഗൗണിനുമീതെ പൂക്കളുടെ ഡിസൈനുള്ള തുറന്ന ജാക്കറ്റ് ധരിച്ചാണ് സാനിയ ആ ചടങ്ങിലെത്തിയത്.
ഏപ്രിലിലാണ് സാനിയ ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയബ് മാലിക് പുറത്തുവിട്ടത്. ഇന്ത്യന്‍ ടെന്നീസിനെ ആഗോളതലത്തിലെത്തിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച സാനിയയുടെ പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധക ലോകം