സാനിയയ്ക്കും ഷൊയ്ബിനും ഇടയിലെ പ്രശ്നങ്ങൾക്ക് തുടക്കം ഈ നടിയോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

Sania Mirza Shoaib Malik Divorce ഷൊയ്ബും ഐയിഷയും തമ്മിൽ ഡേറ്റിങ്ങിലാണെന്നാണ് ചില പാക് മാധ്യങ്ങൾ നൽകുന്ന അഭ്യുഹങ്ങൾ

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 04:39 PM IST
  • പാക് നടിയും മോഡലുമായ ഐയിഷ ഒമറാണ് ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾക്കുള്ള കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരിക്കുന്ന ചർച്ച.
  • ചില പാക് മാധ്യങ്ങൾ നൽകുന്ന അഭ്യുഹങ്ങൾ ഷൊയ്ബും ഐയിഷയും തമ്മിൽ ഡേറ്റിങ്ങിലാണെന്നാണ്
  • കഴിഞ്ഞ വർഷം ഷൊയ്ബും ഐയിഷയും ചേർന്നുള്ള ഒരു ഫോട്ടോഷൂട്ട് 'പാകിസ്ഥാൻ' എന്ന മാഗസീന് വേണ്ടി ചിത്രീകരിച്ചിരുന്നു.
  • 2010ലാണ് ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും പാകിസ്ഥൻ ക്രിക്കറ്ററുമായിരുന്ന ഷൊയ്ബ് മാലിക്കും തമ്മിൽ വിവാഹിതരാകുന്നത്
സാനിയയ്ക്കും ഷൊയ്ബിനും ഇടയിലെ പ്രശ്നങ്ങൾക്ക് തുടക്കം ഈ നടിയോ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

കഴിഞ്ഞ കുറച്ച ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ചയായി കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് സ്പോർട്സ് താരങ്ങളായ സാനിയ മിർസയും ഷോയ്ബ് മാലിക്കും തമ്മിൽ വേർപിരിയാൻ ഒരുങ്ങുന്നുയെന്നത്. മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ തന്റെ സോഷ്യൽ മീഡിയ പേജിൽ അവ്യക്തമായ ഒരു പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സെലിബ്രേറ്റി ദമ്പതികൾ പിരിയാൻ ഒരുങ്ങുന്നുയെന്നുള്ള അഭ്യുഹങ്ങൾക്ക് ബലം ലഭിക്കുകയും ചെയ്തു. ഇത് ആസ്പദമാക്കി പാകിസ്ഥാൻ മാധ്യമങ്ങൾ സാനിയയും ഷൊയ്ബും തമ്മിൽ ഡിവോഴ്സിനായി ശ്രമിക്കുന്നുയെന്നുള്ള വാർത്തകൾ പുറത്ത് വിടുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ഇരു താരങ്ങളും ഇതുവരെ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ ഇരു താരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് വിടവ് സംഭവിക്കാൻ കാരണം ഒരു പാകിസ്ഥാൻ നടിയെന്നാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് പാക് നടിയും മോഡലുമായ ഐയിഷ ഒമറാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉടലെടുത്തിരിക്കുന്ന ചർച്ച. ചില പാക് മാധ്യങ്ങൾ നൽകുന്ന അഭ്യുഹങ്ങൾ പ്രകാരം ഷൊയ്ബും ഐയിഷയും തമ്മിൽ ഇപ്പോൾ ഡേറ്റിങ്ങിലാണെന്നാണ്. ഇതിന് പിന്നാലെ പാക് നടിക്കെതിരെ സൈബർ ആക്രമണത്തിനും ട്രോളുകൾ വഴി ഒരുക്കുകയും ചെയ്തു. വിവാഹിതനായ ഒരു വ്യക്തിയുമായി പ്രണയ ബന്ധത്തിലായതിനെ ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ : ആ കൈനോട്ടക്കാരൻ ശ്രീനിവാസനെ പറ്റി പറഞ്ഞതെല്ലാം സത്യമായി; അന്ന് സിനിമയുമായി ഒരു ബന്ധവുമില്ലയാത്തയാളായിരുന്നു താരം

കഴിഞ്ഞ വർഷം ഷൊയ്ബും ഐയിഷയും ചേർന്നുള്ള ഒരു ഫോട്ടോഷൂട്ട് 'പാകിസ്ഥാൻ' എന്ന മാഗസീന് വേണ്ടി ചിത്രീകരിച്ചിരുന്നു. ബോൾഡ് പോസുകൾ അടങ്ങിയ ഒരു ചൂടൻ ചിത്രങ്ങളായിരുന്നു ഫോട്ടോഷൂട്ടിൽ എടുത്തിരുന്നത്. അവ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.

2010ലാണ് ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയും പാകിസ്ഥൻ ക്രിക്കറ്ററുമായിരുന്ന ഷൊയ്ബ് മാലിക്കും തമ്മിൽ വിവാഹിതരാകുന്നത്. 2018 ഇരുവർക്കും ഒരു ആൺകുട്ടി പിറക്കുകയും ചെയ്തു. നിലവിൽ സാനിയ തന്റെ മകനൊപ്പം ദുബായിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News