Sanju Samson: മലയാളി താരം സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച് രാഹുൽ ദ്രാവിഡ്

ശ്രീലങ്കയ്‌ക്കെതിരായ T-20 പരമ്പരയില്‍  മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച്  രാഹുൽ ദ്രാവിഡ് രംഗത്ത്. 

Written by - Zee Malayalam News Desk | Last Updated : Jul 30, 2021, 03:12 PM IST
  • ശ്രീലങ്കന്‍ പര്യടനം വിശകലനം ചെയ്‌താല്‍ സഞ്ജു (Sanju Samson) നിരാശനാകാം എന്നായിരുന്നു കോച്ച് രാഹുൽ ദ്രാവിഡ്
  • താരത്തെ പിന്തുണച്ച കോച്ച് രാഹുല്‍ ദ്രാവിഡ്‌ സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും അഭിപ്രായപ്പെട്ടു. കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാട്ടണമെന്നും ദ്രാവിഡ്‌ പറഞ്ഞു.
Sanju Samson: മലയാളി താരം  സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച്  രാഹുൽ ദ്രാവിഡ്

Colombo: ശ്രീലങ്കയ്‌ക്കെതിരായ T-20 പരമ്പരയില്‍  മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച്  രാഹുൽ ദ്രാവിഡ് രംഗത്ത്. 

ശ്രീലങ്കന്‍ പര്യടനം വിശകലനം ചെയ്‌താല്‍ സഞ്ജു  (Sanju Samson) നിരാശനാകാം എന്നായിരുന്നു  കോച്ച്  രാഹുൽ ദ്രാവിഡ്   (Rahul Dravid) അഭിപ്രായപ്പെട്ടത്.  താരത്തെ പിന്തുണച്ച കോച്ച് രാഹുല്‍ ദ്രാവിഡ്‌  സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്നും അഭിപ്രായപ്പെട്ടു. കഴിവുള്ള താരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാട്ടണമെന്നും ദ്രാവിഡ്‌ പറഞ്ഞു.

'സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഈ പിച്ചില്‍  ബാറ്റ് ചെയ്യുക  ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ഏകദിനത്തില്‍  സഞ്ജുവിന്  ഒരു അവസരം ലഭിച്ചു. 46 റണ്‍സും നേടി. ആദ്യ T-20 യിലും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. അവസാന രണ്ട് T-20 യിലും പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.

സഞ്ജു മാത്രമല്ല , ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ളവരാണ്,  അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണമെന്നും  അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനാകൂയെന്നും ദ്രാവിഡ് പറഞ്ഞു.

Also Read: Krunal Pandya Covid: ക്രുണാൽ പാണ്ഡ്യക്ക് കോവിഡ്, ഇന്ത്യ-ശ്രീലങ്ക ട്വിൻറി-20 മാറ്റി

കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച്  IPL ടീമില്‍ ഇടം നേടിയ താരമാണ്  സഞ്ജു  സാംസണ്‍.  രാഹുല്‍  ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സമയത്താണ്  സഞ്ജു ടീമിലെത്തുന്നത്. 

എന്നാല്‍, സഞ്ജു IPL-ല്‍  മികച്ച പ്രകടനം   കാഴ്ചവെക്കുമ്പോഴും  ദേശീയ ടീമില്‍ ലഭിക്കുന്ന അവസരം മുതലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.   സഞ് ഇതുവരെ കളിച്ച  9  ടി-20 മത്സരങ്ങളിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News