ഗോളിനെക്കാള്‍ പ്രിയം കാമുകിയ്ക്കൊപ്പമുള്ള സെക്സ്!!

സെക്സിനെക്കാള്‍ മികച്ചതാണോ ആ ഗോള്‍ നേടിയ നിമിഷം എന്നായിരുന്നു  അവതാരകന്‍റെ മറുചോദ്യം. 

Last Updated : Sep 20, 2019, 06:05 PM IST
ഗോളിനെക്കാള്‍ പ്രിയം കാമുകിയ്ക്കൊപ്പമുള്ള സെക്സ്!!

ന്‍റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമൊന്നും തുറന്നു പറയാത്ത വ്യക്തിയാണ് ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമായ യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

എന്നാല്‍, താരം അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.

കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാൾ പ്രിയം കാമുകിയ്ക്കൊപ്പമുള്ള സെക്സാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് റൊണാൾഡോ കാമുകി ജോര്‍ജിന റോഡ്രിഗസിനോപ്പമുള്ള സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.   

2018 ഏപ്രിലിൽ റയൽ മാഡ്രിഡിനു വേണ്ടി യുവന്‍റസിനെതിരെ നേടിയ ഗോളാണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗോളെന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

സെക്സിനെക്കാള്‍ മികച്ചതാണോ ആ ഗോള്‍ നേടിയ നിമിഷം എന്നായിരുന്നു  അവതാരകന്‍റെ മറുചോദ്യം. 

ഇതിന് മറുപടിയായി കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളേക്കാൾ വലുതല്ല മികച്ച ഗോള്‍ എന്ന് താരം വ്യക്തമാക്കുകയായിരുന്നു. 

2016 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഇരുവര്‍ക്കും അലന മാര്‍ട്ടീന എന്ന ഒരു മകളുണ്ട്. കൂടാതെ, റൊണാൾഡോ ദത്തെടുത്ത മൂന്ന് മക്കളും ദമ്പതികൾക്കൊപ്പമുണ്ട്. 

മുന്‍പ്, റൊണാള്‍ഡോയ്ക്കെതിരെ പീഡന പരാതി ഉയര്‍ന്നപ്പോള്‍ പിന്തുണയുമായി ജോര്‍ജിന രംഗത്തെത്തിയിരുന്നു. 

മുന്നിലുള്ള തടസ്സങ്ങളെല്ലാം അതിജീവിച്ച് മുന്നേറാന്‍ റൊണാള്‍ഡോയ്ക്കാകുമെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നുവെന്നും ജോര്‍ജിന പറഞ്ഞിരുന്നു. 

Trending News